27 April Saturday

റിയാദിനും ജിസാനും നേരെ ഹൂതി മിസൈല്‍ ആക്രമണ ശ്രമം തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

മനാമ >  സൗദിക്കു നേരെ യെമനിലെ ഹുതി മിലിഷ്യ നടത്തിയ മിസൈല്‍ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. തലസ്ഥാനമായ റിയാദിനെയും തെക്കന്‍ നഗരമായ ജിസാനും നേരെവന്ന മിസൈലുകളാണ് വെടിവെച്ചിട്ടത്.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് റിയാദിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമമുണ്ടായത്. താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ ആകാശത്തുവെച്ച് തകര്‍ത്തു. തകര്‍ന്ന മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു.യെമനിലെ സനയില്‍ നിന്നും സദയില്‍ നിന്നുമാണ് ഹുതികള്‍ ആക്രമണം നടത്തിയതെന്ന് സൗദി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

അബഹക്കും ഖമീശ് മുഷായത്തിനും നേരെ കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണ ശ്രമവും സൗദി പരാജയപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഹൂതികളുടെ ഡ്രോണ്‍ വിക്ഷേപണ കേന്ദ്രവും സഖ്യസേന തകര്‍ത്തിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top