27 April Saturday

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 15 വര്‍ഷം

വെബ് ഡെസ്‌ക്‌Updated: Thursday Dec 30, 2021

videograbbed image


ബാഗ്ദാദ്
ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 15 വര്‍ഷം. അമേരിക്കയുടെ അന്നത്തെ പ്രസിഡന്റ് ജോർജ്‌ ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ചേര്‍ന്നാണ് ഇറാഖിനെതിരെ 2003ല്‍ യുദ്ധം ആരംഭിച്ചതും സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറത്താക്കി വധിച്ചതും. സദ്ദാം കൂട്ടനശീകരണായുധങ്ങള്‍ സംഭരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇറാഖ് ആക്രമണം. 2003ല്‍ യുഎസ് അധിനിവേശ സൈന്യം തിക്രീതിന് സമീപം അദ്ദൗര്‍ നഗരത്തില്‍നിന്ന് സദ്ദാമിനെ പിടികൂടി. മൂന്നു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കുശേഷം പാവക്കോടതി കുറ്റക്കാരനാണെന്ന് വിധിച്ച് സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കി.

വിചാരണയില്‍ പിഴവുണ്ടെന്ന് യുഎസ് അംബാസഡർ
സദ്ദാം ഹുസൈന്റെയും കൂട്ടുപ്രതികളുടെയും വിചാരണയിൽ നിരവധി പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും വേണ്ടരീതിയില്‍ വിചാരണ പൂര്‍ത്തിയാക്കാതെയാണ് ശിക്ഷ നടപ്പാക്കിയതെന്നും ഇറാഖിലെ മുൻ യുഎസ് അംബാസഡർ റോബർട്ട് ഫോർഡ്. റഷ്യൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇറാഖിനെതിരായ  ആക്രമണം മുന്‍കൂട്ടി ആസൂത്രണംചെയ്തതും സദ്ദാംഹുസൈനെ അധികാരത്തില്‍നിന്ന്‌ താഴെയിറക്കുകയെന്ന രാഷ്ട്രീയലക്ഷ്യത്തോടെമാത്രം നടത്തിയതാണെന്നും ബ്രിട്ടീഷ് അന്വേഷണകമീഷനും മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top