26 April Friday

പലസ്‌തീൻ അഭിഭാഷകനെ 
ഇസ്രയേൽ നാടുകടത്തി

വെബ് ഡെസ്‌ക്‌Updated: Monday Dec 19, 2022


ജറുസലേം
പലസ്‌തീൻ മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഇസ്രയേൽ ഫ്രാൻസിലേക്ക്‌ നാടുകടത്തി. ഫ്രഞ്ചുകാരനും ജറുസലേമിൽ സ്ഥിരതാമസമാക്കിയ വ്യക്തിയുമായ സലാ ഹമൂരി(37)യെയാണ്‌ നാടുകടത്തിയത്‌. തീവ്രവാദ സംഘടനകളുമായി ബന്ധം ആരോപിച്ചാണ്‌ നാടുകടത്തൽ.

സുരക്ഷാഭീഷണിയുള്ളതിനാൽ ഞായറാഴ്ച പുലർച്ചെ ഇദ്ദേഹത്തെ ഫ്രാൻസിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ടതായി ഇസ്രയേൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹമൂരിയെ നേരത്തേ കരുതൽ തടങ്കലിന്‌ ശിക്ഷിച്ചിരുന്നു.ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്‌ നാടുകടത്തൽ.

സലാ ഹമൂരിയുടെ അമ്മ ഫ്രഞ്ചുകാരിയാണ്‌. നാടുകടത്തലിനെ ആംനെസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top