27 April Saturday

ഒരു രാജ്യം ഒരു നിയമം: കർമസമിതി രൂപീകരിച്ച്‌ ശ്രീലങ്ക

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


കൊളംബോ
ശ്രീലങ്കയിൽ ‘ഒരു രാജ്യം ഒരു നിയമം’ നയം നടപ്പാക്കാൻ 13 അംഗ കർമസമിതിയെ നിയോഗിച്ച്‌ പ്രസിഡന്റ്‌ ഗോതബായ രജപക്സ. തീവ്ര മുസ്ലിംവിരുദ്ധ നിലപാടുകാരനായ ബുദ്ധസന്യാസി ഗലഗോദാത്തെ ജ്ഞാനസാരയെ സമിതി ചെയർമാനായും നിയോഗിച്ചു.

തീവ്ര ബുദ്ധ ദേശീയവാദി സംഘടന ബോഡുബാല സേനയുടെ നേതാവാണ്‌ ജ്ഞാനസാര. ന്യൂനപക്ഷങ്ങൾക്കെതിരെ കലാപത്തിന്‌ ആഹ്വാനം ചെയ്തതിൽ കുറ്റാരോപിതനായിരുന്നു. 2013ലെ മുസ്ലിംവിരുദ്ധ കലാപത്തിനു പിന്നിലും ഇവരാണെന്ന്‌ ആരോപിക്കപ്പെട്ടിരുന്നു. 2016 മുതൽ ആറുവർഷം ജയിലിലായിരുന്നു.
‘ഒരു രാജ്യം ഒരു നിയമം’ നയത്തിന്റെ കരട്‌ തയ്യാറാക്കുകയാണ്‌ സമിതിയുടെ ചുമതല. ന്യൂനപക്ഷ പ്രതിനിധികളായി നാല്‌ മുസ്ലിങ്ങളും സമിതിയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top