26 April Friday

മുസ്ലിമായതിനാല്‍ യുകെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് നുസ്രത് ​ഗനി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

videograbbed image


ലണ്ടന്‍
ബോറിസ് ജോണ്‍സണ്‍ മന്ത്രി സഭയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് മുസ്ലിമായതിനാലാണെന്ന ആരോപണവുമായി ബ്രിട്ടണിലെ മുന്‍ മന്ത്രി നുസ്രത് ​ഗനി. തന്റെ മതവിശ്വാസം സഹപ്രവര്‍ത്തകരെ അസ്വസ്ഥപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ടി അം​ഗമായ നുസ്രത് 2018 ലാണ് ​ഗതാഗതമന്ത്രിയായി സ്ഥാനമേറ്റത്.

2020 ല്‍ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ആ സമയത്ത് എംപി സ്ഥാനം രാാജിവയ്‌ക്കാന്‍ ഉദ്ദേശിച്ചിരുന്നതായയും അവര്‍ അറിയിച്ചു. നുസ്രത്തിന്റെ ആരോപണങ്ങൾ ഗവൺമെന്റ് ചീഫ് വിപ്‌ മാർക് സ്‌പെൻസർ തള്ളി. ആരോപണം അന്വേഷിക്കണമെന്ന് മന്ത്രി നദിം സവാഹി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top