26 April Friday

ട്രംപിന്റെ ടിക്‌ടോക്‌ വിലക്ക്‌ തടഞ്ഞ്‌ ജഡ്‌ജി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


വാഷിങ്‌ടൺ  
ചൈനീസ്‌ വീഡിയോ ആപ്‌ ടിക്‌ടോക്കിന്‌ ട്രംപ്‌‌ സർക്കാർ ഏർപ്പെടുത്തിയ നിരോധനം അമേരിക്കൻ ഫെഡറൽ ജഡ്‌ജി തടഞ്ഞു. ജില്ലാ ജഡ്‌ജി കാൾ നിക്കോൾസാണ്‌ നിരോധനം തടഞ്ഞത്‌. തിങ്കളാഴ്ച അർധരാത്രിമുതൽ ആപ്പിൾ, ആൻഡ്രോയിഡ്‌, ഗൂഗിൾ എന്നീ പ്ലാറ്റ്‌ഫോമുകളിൽനിന്ന്‌ ടിക്‌ടോക്‌ ഡൗൺലോഡ്‌ സൗകര്യം നിർത്തലാക്കാനായിരുന്നു തീരുമാനം.

നവംബർ 12 മുതൽ ആപ്പിന്റെ പ്രവർത്തനം സമ്പൂർണമായി വിലക്കാനും ഉത്തരവായിരുന്നു.ആപ്‌ പരിഷ്‌കരിക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ അടിയന്തരമായി വിലക്കേർപ്പെടുത്തുന്നത്‌ കമ്പനിയെ തകർക്കാനാണെന്ന്‌  ടിക്‌ടോക്‌ അഭിഭാഷകൻ വാദിച്ചു.  ആപ്‌ ഉപയോഗിക്കുന്ന 10 കോടി അമേരിക്കക്കാരുടെ വിവരങ്ങൾ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ ലഭിക്കുമെന്നും ഇത്‌ രാജ്യസുരക്ഷയ്ക്ക്‌ ഭീഷണിയാകുമെന്നുമാണ്‌ ട്രംപ്‌ ആരോപിച്ചത്‌. അതിനാൽ, ടിക്‌ടോക്കിന്റെ നടത്തിപ്പവകാശം അമേരിക്കൻ കമ്പനിക്കുതന്നെ കൈമാറണമെന്നും ട്രംപ്‌ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്‌ ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ്‌ ആപ്‌ നിരോധിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top