26 April Friday

പാക്‌ പ്രതിപക്ഷ നേതാവ്‌ ഷഹബാസ്‌ ഷരീഫ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


ലാഹോർ
പാകിസ്ഥാൻ പ്രതിപക്ഷ നേതാവും പാകിസ്ഥാൻ മുസ്ലിം ലീഗ് ‌(എൻ)– -(പിഎംഎൽഎൻ) പ്രസിഡന്റുമായ ഷഹബാസ്‌ ഷരീഫിനെ അഴിമതി വിരുദ്ധ സംഘം അറസ്റ്റ്‌ ചെയ്തു. മുൻ പ്രധാനമന്ത്രി നവാസ്‌ ഷരീഫിന്റെ ഇളയ സഹോദരനായ ഷഹബാസ്‌‌ 700 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു കേസ്‌. കോടതി ജാമ്യഹർജി തള്ളിയതിനെത്തുടർന്നാണ്‌ അറസ്റ്റുണ്ടായത്‌. പാകിസ്ഥാൻ അഴിമതി വിരുദ്ധ സ്ഥാപനമായ ദേശീയ അക്കാൗണ്ടബിലിറ്റി ബ്യൂറോയാണ്‌ (എൻഎബി) ഷഹബാസിനെ കസ്റ്റഡിയിലെടുത്തത്‌.

കഴിഞ്ഞയാഴ്ചയാണ്‌ ഇമ്രാൻ ഖാൻ സർക്കാർ, ഷഹബാസിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ്‌ ചുമത്തിയത്‌. ഷഹബാസും മക്കളായ ഹംസ, സൽമാൻ എന്നിവരും വ്യാജ അക്കൗണ്ടുകൾ വഴി പണം കൈമാറ്റം നടത്തിയെന്നും സംശയാസ്‌പദമായ 177 പണമിടപാട്‌ നടന്നതായി ധനകാര്യ നിരീക്ഷണ യൂണിറ്റ്‌ കണ്ടെത്തിയെന്നുമാണ്‌ കേസ്‌.

എന്നാൽ, തന്നെ ജയിലിലടയ്‌ക്കാനുള്ള ഇമ്രാൻ ഖാന്റെയും എൻഎബിയുടെയും അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്‌ അറസ്റ്റ്‌ എന്ന്‌ ഷഹബാസ്‌ പറഞ്ഞു. സർക്കാർ നീക്കത്തിൽ പാകിസ്ഥാൻ പീപ്പിൾസ്‌ പാർടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി  പ്രതിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top