26 April Friday

കമ്യൂണിസ്റ്റുകാർ 
തീവ്രവാദികളല്ല ; ഫിലിപ്പീൻ സർക്കാരിന്റെ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


മനില
കമ്യൂണിസ്റ്റുകാരെ തീവ്രവാദികളായി മുദ്രകുത്താനുള്ള ഫിലിപ്പീൻ സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ തിരിച്ചടി. ഫിലിപ്പിനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയെയും അനുബന്ധ സംഘടനകളെയും തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി. മനില റീജണൽ ട്രയൽ കോടതി ജഡ്‌ജി മാർലോ മഗ്ഡോസ-മലഗറാണ്‌ ഹർജി തള്ളിയത്‌. സർക്കാർ വിമർശകരെ കലാപകാരികളായി മുദ്രകുത്തുന്ന ‘റെഡ്‌ ടാഗിങ്‌’ വിനാശകരമായ സമ്പ്രദായമാണെന്ന്‌ കോടതി നിരീക്ഷിച്ചു.

2016 മുതൽ ഇക്കഴിഞ്ഞ ജൂൺവരെ അധികാരത്തിലിരുന്ന പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ടിന്റെ കീഴിൽ "റെഡ്-ടാഗിങ്‌’ സമ്പ്രദായം വളരെ വ്യാപകമായിരുന്നു. കമ്യൂണിസ്റ്റുകാരെ നേരിടാൻ മുൻ സൈനിക ഉദ്യോഗസ്ഥരുടെ കീഴിൽ ദൗത്യസംഘത്തെ വരെ നിയോ​ഗിച്ചിരുന്നു. പ്രക്ഷോഭകര്‍, വിമർശകർ, ഇടതുപക്ഷ നേതാക്കൾ എന്നിവരെ ദൗത്യസംഘം  കലാപകാരികളായി മുദ്രകുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top