26 April Friday

മദീനയിൽ വൻ സ്വർണനിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


റിയാദ്‌
ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ നഗരമായ മദീനയിൽ വൻ ചെമ്പ്‌, സ്വർണ നിക്ഷേപമെന്ന്‌ സൗദി ജിയോളജിക്കൽ സർവേയുടെ കണ്ടെത്തൽ. മദീനയിലെ ആബ അൽ റഹയിലാണ്‌ സ്വർണ നിക്ഷേപം കണ്ടെത്തിയത്‌. അൽ മാദിഖ്‌ പ്രദേശത്തെ നാലിടത്താണ്‌ ചെമ്പ്‌ നിക്ഷേപം. 53.3 കോടി ഡോളറിന്റെ നിക്ഷേപവും നാലായിരം തൊഴിലവസരവും ഇവിടങ്ങളിൽ സാധ്യമാകുമെന്നാണ്‌ അധികൃതർ കണക്കാക്കുന്നത്‌. സൗദിയില്‍ ഇതുവരെ 5300 ഇടങ്ങളില്‍ ധാതുനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top