27 April Saturday

ലെബനനിൽ ഭൂരിപക്ഷം 
നഷ്‌ടപ്പെട്ട്‌ ഹിസ്‌ബുള്ള സഖ്യം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


ബെയ്‌റൂട്ട്‌
ലെബനൻ പാർലമെന്റിൽ ഭൂരിപക്ഷം നഷ്‌ടപ്പെട്ട്‌ തീവ്രവാദ ഗ്രൂപ്പായ ഹിസ്‌ബുള്ള സഖ്യം. 128 സീറ്റിൽ 61 സീറ്റാണ്‌ സഖ്യത്തിന്‌ നേടാനായത്‌. 2018ലെ തെരഞ്ഞെടുപ്പിൽ 71 സീറ്റ്‌ നേടി സഖ്യം അധികാരം പിടിച്ചിരുന്നു. ഹിസ്‌ബുള്ള സ്വന്തം സീറ്റുകൾ നിലനിർത്തിയപ്പോൾ ലെബനൻ പ്രസിഡന്റ്‌ മൈക്കൽ ഓണിന്റെ ക്രിസ്‌ത്യൻ ഫ്രീ പാട്രിയോട്രിക്‌ മൂവ്‌മെന്റ് തോൽവി നേരിട്ടു.

എതിരാളികളായ ലെബനീസ്‌ ഫോഴ്‌സ്‌ 19 സീറ്റ്‌ നേടി. എന്നാൽ, സഖ്യത്തിന്‌ സീറ്റുകൾ കാര്യമായി കുറയാത്തതിനാൽ അധികാരമാറ്റത്തിന്‌ സാധ്യത കുറവാണെന്നാണ്‌ റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top