26 April Friday

ഇന്ത്യയിൽ 19 കോടിപേർക്ക്‌ പോഷകാഹാരമില്ല: യുഎൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


ഐക്യരാഷ്‌ട്രകേന്ദ്രം
ഇന്ത്യയിൽ പോഷകാഹാരക്കുറവ്‌ 14 ശതമാനമായി കുറഞ്ഞതായി ഐക്യരാഷ്‌ട്ര സംഘടന. നിലവിൽ 18.92 കോടിപേർക്ക്‌‌ രാജ്യത്ത്‌ പോഷകാഹാരം ലഭിക്കുന്നില്ല‌. 2004–-06ലെ 21.7ശതമാനത്തിൽ നിന്നാണ്‌ 2017–-19ൽ 14ശതമാനമായി കുറഞ്ഞതെന്ന്‌ യുഎന്നിന്റെ റിപ്പോർട്ട്‌ കാണിക്കുന്നു.  അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലെ വളർച്ചക്കുറവ്‌ 47.8ശതമാനത്തിൽനിന്ന്‌ 34.7 ശതമാനമായി കുറഞ്ഞുു.

യുഎൻ ഫുഡ്‌ ആൻഡ്‌ അഗ്രികൾച്ചറൽ ഓർഗനൈസേഷൻ, ഇന്റർനാഷണൽ ഫണ്ട്‌ ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ്‌, യുഎൻ ചിൽഡ്രൻസ്‌ ഫണ്ട്‌, വേൾഡ്‌ ഫുഡ്‌ പ്രോഗ്രാം, ലോകാരോഗ്യസംഘടന എന്നിവ സംയുക്തമായാണ്‌ പഠനം നടത്തിയത്‌‌.

2012-–-16 ൽ ഇന്ത്യയിൽ യുവജനങ്ങളിൽ (18 വയസ്സുമുതലുള്ളവർ) പൊണ്ണത്തടി കൂടുതലയായി റിപ്പോർട്ട്‌ ചെയ്തു. 2012ൽ രണ്ടു‌കോടി പേർക്കാണ്‌ പൊണ്ണത്തടി ഉണ്ടായിരുന്നത്,‌ അത്‌ 2016ൽ മൂന്നുകോടിയിലധികമായി. 2016ൽ 15നും 49വയസ്സിനിടയിലുള്ള 16.56കോടി സ്‌ത്രീകളിൽ വിളർച്ച റിപ്പോർട്ട്‌ ചെയ്തു. അഞ്ച്‌ മാസത്തിൽ‌ താഴെയുള്ള കുട്ടികളുടെ എണ്ണത്തിലും വർധനയുണ്ടായി. ആഗോളതലത്തിൽ 2019ൽമാത്രം 69 കോടി ആളുകൾ പോഷകാഹാരക്കുറവ്‌ നേരിടുന്നുണ്ട്‌. കോവിഡ്‌ മഹാമാരി 2020 അവസാനത്തോടെ 13കോടി ആളുകൾ കൂടി പട്ടിണിയിലാകും. 2030ഓടെ പട്ടിണിക്കാരിൽ പകുതിയും ആഫ്രിക്കയിൽ തന്നെയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top