26 April Friday

വധശിക്ഷ: ക്യാനഡക്കാരന്റെ 
അപ്പീൽ തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021


ബീജിങ്‌
മയക്കുമരുന്ന്‌ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട കനേഡിയൻ പൗരൻ റോബർട്ട്‌ ഷെല്ലെൻബർഗിന്റെ അപ്പീൽ ഉന്നത ചൈനീസ്‌ കോടതി തള്ളി. കേസ്‌ നിയമപ്രകാരം ചൈനീസ്‌ സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കയച്ചു. 2018 നവംബറിൽ ഇയാൾക്ക്‌ ജീവപര്യന്തം വിധിച്ചിരുന്നു.

എന്നാൽ, ചൈനയുടെ വാവേയ്‌ ടെക്നോളജീസ്‌ ചീഫ്‌ ഫിനാൻഷ്യൽ ഓഫീസർ മെങ്‌ വാൻഷോയെ അമേരിക്കൻ ആരോപണമനുസരിച്ച്‌ ക്യാനഡ തടവിലാക്കിയതിനെത്തുടർന്ന്‌ 2019ൽ ഇത്‌ വധശിക്ഷയായി ഉയർത്തി. ഇതിനെതിരെ സമർപ്പിച്ച ഹർജിയാണ്‌ ലയോണിങ്‌ പ്രവിശ്യയിലെ ജനകീയ ഉപരി കോടതി തള്ളിയത്‌.

മെങ്‌ വാൻഷോയെ അമേരിക്കയ്‌ക്ക്‌ വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ കനേഡിയൻ കോടതി വാദം കേൾക്കാനിരിക്കുകയാണ്‌. നിലവിൽ അവർ വീട്ടുതടങ്കലിലാണ്‌. ഇവർക്ക്‌ ഇറാൻ ബന്ധം സംശയിക്കുന്നതായാണ്‌ യുഎസ്‌ ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top