26 April Friday

ബ്രസീലിൽ കോവിഡ്‌ മരണം 6 ലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021


ബ്രസിലിയ
ബ്രസീലിൽ കോവിഡ്‌ മരണം ആറ്‌ ലക്ഷം കടന്നു. കോവിഡ്‌ മരണത്തിൽ ലോകത്ത്‌ രണ്ടാം സ്ഥാനത്താണ്‌ ബ്രസീൽ. വാക്‌സിൻ നൽകുന്നതിലടക്കം കോവിഡിനെ നേരിടുന്നതിൽ വീഴ്‌ച പറ്റിയെന്ന്‌ പ്രസിഡന്റ്‌ ജെയ്‌ർ ബോൾസനാരോയ്‌ക്കെതിരെ വലിയ വിമർശം ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ചു മാസമായി ബോൾസനാരോയെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യത്ത്‌ പ്രതിഷേധം നടക്കുകയാണ്‌. 70 ശതമാനത്തിലധികം പേരാണ്‌ ബ്രസിലീൽ വാക്‌സിൻ ആദ്യ ഡോസ്‌ സ്വീകരിച്ചത്‌.

51  ദിവസത്തിനുള്ളിലാണ്‌ മരണസംഖ്യ നാല്‌ ലക്ഷത്തിൽനിന്ന്‌ അഞ്ച്‌ ലക്ഷമായി ഉയർന്നത്‌. എന്നാൽ, ആറ്‌ ലക്ഷത്തിലേക്കെത്താൻ 111 ദിവസമെടുത്തു. ഇത് കോവിഡ് വ്യാപനം കുറയുന്നു എന്ന സൂചനയും നൽകുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top