26 April Friday

രോ​ഗികളുടെ ​ബീജത്തിലും വൈറസ്

വെബ് ഡെസ്‌ക്‌Updated: Saturday May 9, 2020


ബീജിങ്
ചില കോവിഡ് രോഗികളുടെ ബീജത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തി. ചൈനയില്‍ നടത്തിയ ഹ്രസ്വകാല പഠനത്തിലാണിത്‌. ലൈംഗികബന്ധത്തിലൂടെ വൈറസ് പകരുമോ എന്ന്‌ പരിശോധിച്ചിട്ടില്ല. ചൈനയിലെ ഷാങ്‌ക്യു മുനിസിപ്പല്‍ ആശുപത്രിയിലെ 39 രോഗികളില്‍ ആറുപേരുടെ ബീജത്തില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇവരില്‍ നാലുപേര്‍ ഇപ്പോളും കടുത്ത രോഗാവസ്ഥയിലാണ്. രണ്ടുപേര്‍ക്ക് ഭേദമായിവരുന്നു.

എത്രസമയം ബീജത്തില്‍ വൈറസ് തുടരും ലൈംഗികബന്ധത്തിലൂടെ വൈറസ് പടരുമോ എന്നീകാര്യങ്ങള്‍ വ്യക്തമാകാന്‍ ദീര്‍ഘകാല പഠനം വേണ്ടിവരും. എന്നാല്‍, കഴിഞ്ഞമാസം അമേരിക്കന്‍, ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ ഇപ്പോഴത്തേതുമായി ഒത്തുപോകുന്നില്ല. രോഗം സ്ഥിരീകരിച്ച് എട്ടു ദിവസത്തിനുശേഷവും മൂന്ന്മാസത്തിനു ശേഷവും 34 രോഗികളുടെ ബീജത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ലെന്നായിരുന്നു പഠനറിപ്പോര്‍ട്ട്. എന്നാല്‍, രോഗം വളരെയേറെ മൂര്‍ച്ഛിച്ചവരിലാണ് ഇപ്പോൾ പഠനം നടത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top