27 April Saturday

പലസ്‌തീൻ വനിതയെ 
ഇസ്രയേൽ വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 2, 2022


ജെറുസലേം
അഭയാർഥി ക്യാമ്പിന്‌ സമീപം പലസ്‌തീൻ വനിതയെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നു. വെസറ്റ്‌ ബാങ്കിലെ ഹെബ്രോണിൽ അൽ അറൂബ്‌ അഭയാർഥി ക്യാമ്പിന്‌ സമീപം ഗഫ്രാൻ വാരസ്‌നയാണ്‌ കൊല്ലപ്പെട്ടത്‌. ബുധനാഴ്‌ച പരിശോധനയ്‌ക്കിടെ ഇസ്രയേൽ പട്ടാളക്കാരൻ ഗഫ്രാനിന്റെ നെഞ്ചിലേക്ക്‌ വെടിവയ്‌ക്കുകയായിരുന്നു. പട്ടാളക്കാരനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചെന്നാണ്‌ വിശദീകരണം. സമീപ ആഴ്‌ചകളിലായി മപ്പത്തഞ്ചിലധികം പലസ്‌തീൻകാരാണ്‌ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top