26 April Friday

പുടിന്റെ ആരോഗ്യസ്ഥിതി 
മോശമെന്ന്‌ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022


മോസ്‌കോ
റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ ആരോഗ്യസ്ഥിതി വഷളാണെന്ന്‌ വീണ്ടും റിപ്പോർട്ട്‌. രണ്ടാം ലോക യുദ്ധത്തിൽ നാസി ജർമനിയെ കീഴ്‌പ്പെടുത്തിയതിന്റെ വിജയാഘോഷത്തിൽ കമ്പിളികൊണ്ട്‌ കാലുകൾ മറച്ചിരിക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ്‌ പുടിന്റെ അനാരോഗ്യം വീണ്ടും ചർച്ചയായത്‌. മോസ്‌കോ റെഡ്‌സ്‌ക്വയറിൽ നടന്ന പരേഡിൽ എത്തിയപ്പോൾ അദ്ദേഹം കടുംപച്ചനിറമുള്ള കമ്പിളികൊണ്ട്‌ കാൽ മറച്ചിരുന്നു.

ഇടയ്‌ക്ക്‌ ചുമയ്‌ക്കുന്നുണ്ടായിരുന്നുവെന്നും റഷ്യയിലെ അതിശൈത്യം പുടിന്‌ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ്‌ വിവരം. പാർക്കിൻസൺസോ ക്യാൻസറോ ആണെന്നും അഭ്യൂഹങ്ങളുണ്ട്‌. പുടിൻ ക്യാൻസർ ശസ്‌ത്രക്രിയക്ക്‌ വിധേയനാകാന്‍ പോകുന്നുവെന്ന് പാശ്ചാത്യമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top