26 April Friday

തെരഞ്ഞെടുപ്പ്‌ : നേപ്പാളി കോൺഗ്രസിന്‌ മേൽക്കൈ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022


കാഠ്‌മണ്ഡു
നേപ്പാള്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ്‌ നേതാവുമായ ഷേർ ബഹാദൂർ ഡ്യൂബ നേതൃത്വം നൽകുന്ന സഖ്യത്തിന്‌ മേൽക്കൈ. ദാദെൽദുര മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ ഡ്യൂബ 25,534 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതുവരെ പുറത്തുവന്ന ഫലം പ്രകാരം നേപ്പാളി കോൺഗ്രസ്‌ 13 പ്രവിശ്യ അസംബ്ലി സീറ്റിൽ വിജയിച്ചു. 54 സീറ്റിൽ ഭൂരിപക്ഷവുമുണ്ട്‌. സിപിഎൻ മാവോയിസ്റ്റ്‌ സെന്റർ 17 സീറ്റിലും സിപിഎൻ യൂണിഫൈഡ്‌ സോഷ്യലിസ്റ്റ്‌ ഏഴു സീറ്റിലും ലോക്‌താന്ത്രിക്‌ സമാജ്‌വാദി പാർടി മൂന്നു സീറ്റിലും ജയിച്ചു.

കെ പി ഒലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ നേപ്പാൾ (യൂണിഫൈഡ്‌ മാർക്‌സിസ്റ്റ്‌– -ലെനിനിസ്റ്റ്‌) മൂന്നു സീറ്റിൽ ജയിച്ചു. 45 സീറ്റിൽ ഭൂരിപക്ഷവും ഉറപ്പാക്കി. രാഷ്‌ട്രീയ പ്രജാതന്ത്ര പാർടിയും ജനതാ സമാജ്‌വാദി പാർടിയും അഞ്ചുവീതം സീറ്റിൽ ലീഡ്‌ ചെയ്യുന്നു. പുതുതായി രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാര്‍ടി കാഠ്മണ്ഡു ജില്ലയില്‍ മൂന്നു സീറ്റ് പിടിച്ചു.

 2018-ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി കെ പി ഒലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ്–-ലെനിനിസ്റ്റ്), പുഷ്പ കമല്‍ ദഹലിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നിവ ലയിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ ഈ സഖ്യം ഉപേക്ഷിച്ചു. ഇത്തവണ പുഷ്പകമല്‍ ദഹലിന്റെ സിപിഎന്‍–- മാവോയിസ്റ്റ്‌ നേപ്പാളി കോൺഗ്രസുമായി ചേർന്നും കെ പി ഒലിയുടെ നേതൃത്വത്തിലുള്ള സിപിഎൻ (യുഎം–-എൽ) രാഷ്‌ട്രീയ പ്രജാതന്ത്ര പാർടിയുമായും സഖ്യത്തിലാണ്‌ മത്സരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top