26 April Friday

പെലോസി തയ്‌വാനിലേക്ക് ; പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന്‌ ചൈന

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022


ബീജിങ്‌
അമേരിക്കൻ പ്രതിനിധിസഭ  സ്‌പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന്‌ ചൈനയുടെ മുന്നറിയിപ്പ്‌. സന്ദർശന തീരുമാനവുമായി പെലോസി മുന്നോട്ടുപോകുകയാണെങ്കിൽ ചൈന ഉറച്ച തീരുമാനം എടുക്കുമെന്നും പ്രത്യാഘാതങ്ങൾക്ക്‌ അമേരിക്ക മാത്രമായിരിക്കും ഉത്തരവാദിയെന്നും വിദേശകാര്യ വക്താവ്‌ ഷാവോ ലിജിയാൻ പറഞ്ഞു. ചൈനീസ്‌ പട്ടാളം കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന്‌ കേണൽ ടാൻ കഫീയും മുന്നറിയിപ്പ്‌ നൽകി. പെലോസി ഇതുവരെയും തയ്‌വാൻ യാത്ര പ്രഖ്യാപിച്ചിട്ടില്ലെന്ന്‌ അമേരിക്കൻ സ്റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റ്‌ അറിയിച്ചു. യാത്രക്കിടെ പെലോസിയുടെ വിമാനം അക്രമിക്കാനും ചൈന മടിക്കില്ലെന്നാണ് ചാരഏജന്‍സികളുടെ മുന്നറിയിപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top