27 April Saturday

മ്യാൻമറില്‍ സൈനിക ഭരണം ആറ്‌ മാസത്തേക്കുകൂടി നീട്ടി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


നേപിതോ
മ്യാൻമറിലെ സൈനിക ഭരണം ആറ്‌ മാസത്തേക്കുകൂടി നീട്ടിയതോടെ തെരഞ്ഞെടുപ്പ്‌ പ്രതീക്ഷ അകലെ. മ്യാൻമറിൽ ഓങ് സാൻ സൂചി സർക്കാരിനെ അട്ടിമറിയിലൂടെ പുറത്താക്കി സൈന്യം അധികാരം പിടിച്ചതിന് രണ്ടുവർഷം പൂർത്തിയായതിന്‌ പിന്നാലെയാണ്‌ ആറ്‌ മാസത്തേക്കുകൂടി സൈനിക ഭരണ കാലാവധി നീട്ടിയത്‌.

രണ്ട്‌ വർഷം തികയുന്ന ബുധനാഴ്‌ച ജനങ്ങൾ വീടുകളിൽനിന്ന്‌ പുറത്തിറങ്ങാതെ നിശബ്‌ദരായിരുന്ന്‌ പ്രതിഷേധിച്ചിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വിജനമായി.  2021 ഫെബ്രുവരി ഒന്നിനാണ് സൈന്യം രാജ്യത്തിന്റെ ഭരണംപിടിച്ചത്.എത്രയും വേഗം ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ജനങ്ങളുടെ ആഗ്രഹം. എന്നാൽ പ്രതിഷേധിക്കുന്നവരെ തടവിലാക്കുകയും സൈനിക കോടതി വധശിക്ഷ വിധിക്കുകയും ചെയ്യുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top