26 April Friday

11,000 ജീവനക്കാരെ 
പിരിച്ചുവിട്ട്‌ മെറ്റ

വെബ് ഡെസ്‌ക്‌Updated: Thursday Nov 10, 2022


കലിഫോർണിയ
ഫെയ്‌സ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ. പതിനൊന്നായിരത്തിലധികം  ജീവനക്കാരെയാണ്‌ പിരിച്ചുവിടുന്നതായി അറിയിച്ചിരിക്കുന്നത്‌. വരുമാനക്കുറവുണ്ടാക്കിയ പ്രതിസന്ധി മറികടക്കാനാണ്‌ നടപടിയെന്നാണ്‌ സിഇഒ മാർക്ക്‌ സക്കർബർഗിന്റെ വിശദീകരണം. മൈക്രോസോഫ്‌റ്റും ട്വിറ്ററും അടുത്തിടെ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആകെ ജീവനക്കാരിൽ 13 ശതമാനത്തെ പിരിച്ചുവിടാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ സക്കർബർഗ്‌ പറഞ്ഞു. 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും ജോലി ചെയ്ത ഓരോ വർഷത്തിനും രണ്ടാഴ്ച വീതം കണക്കാക്കിയുള്ള ശമ്പളവും നൽകിയാണ്‌ പിരിച്ചുവിടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top