26 April Friday

പടിഞ്ഞാറൻ ആഫ്രിക്കയിൽ മാർബർഗ് വൈറസ്; രോഗം ബാധിക്കുന്ന 10 ൽ 9 പേരും മരിക്കാൻ സാധ്യത, ആശങ്ക

വെബ് ഡെസ്‌ക്‌Updated: Saturday Jul 9, 2022

ജനീവ> പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാടനയിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിൽ ഒന്നായ മാർബർഗിന്റെ സാന്നിധ്യം കണ്ടെത്തി. മാർബർഗ് വൈറസെന്ന് സംശയിക്കുന്ന രണ്ട് കേസുകൾ ഘാനയിൽ റിപ്പോർട്ട് ചെയ്‌ത‌‌തായി ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട് ചെയ്‌തു. രണ്ട് രോ​ഗികളും മരിച്ചു. രോ​ഗം ബാധിക്കുന്ന പത്തിൽ 9 പേരും മരിക്കാൻ സാധ്യതയുണ്ട്.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് സ്ഥിരീകരിച്ചിരുന്നു. 1967 ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top