26 April Friday

രാജിവയ്‌ക്കില്ലെന്ന്‌ നേപ്പാൾ പ്രധാനമന്ത്രി ഒലി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


കാഠ്‌മണ്ഡു
സർക്കാർ പിരിച്ചുവിട്ട പ്രതിനിധി സഭ പുനഃസ്ഥാപിക്കാനുള്ള നേപ്പാൾ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന്‌ രാജിവയ്ക്കില്ലെന്ന്‌ വ്യക്തമാക്കി പ്രധാനമന്ത്രി കെ പി ശർമ ഒലി. കോടതി ഉത്തരവ്‌ നടപ്പാക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പാർലമെന്റ്‌ യോഗം ചേരുമ്പോൾ അതിനെ നേരിടുമെന്നും ഒലിയുടെ മാധ്യമ ഉപദേഷ്ടാവ്‌ സൂര്യ ഥാപ പറഞ്ഞു.

വിധിയുടെ പ്രത്യാഘാതങ്ങൾ ഭാവിയിൽ വ്യക്തമാകുമെന്നും അത്‌ നിലവിലെ രാഷ്ട്രീയപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതല്ലെന്നും സൂര്യ പറഞ്ഞു.

അതേസമയം വിധിയെ സ്വാഗതം ചെയ്‌ത്‌ നേപ്പാൾ കമ്യൂണിസ്‌റ്റ്‌ പാർടിയിലെ  എതിർവിഭാഗം പ്രകടനങ്ങൾ നടത്തി. ഒലി പാർലമെന്റ്‌ പിരിച്ചുവിട്ടതിനെ മുൻ പ്രധാനമന്ത്രിമാരടക്കം കമ്യൂണിസ്‌റ്റ്‌ പാർടിയിലെ പല മുതിർന്ന നേതാക്കളും  എതിർത്തിരുന്നു. പാർലമെന്റ്‌ പുനസ്ഥാപിക്കണം എന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top