27 April Saturday

യുഎസ്‌ സൈനിക താവളം: അനുവാദം 
നൽകിയിട്ടില്ലെന്ന്‌ ഇമ്രാൻ ഖാൻ

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022


ഇസ്‌ലാമാബാദ്‌
യുഎസിന്‌ പാകിസ്ഥാനിൽ സൈനിക താവളം സ്ഥാപിക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന്‌ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.

അഫ്‌ഗാനിസ്ഥാനിൽ തീവ്രാദത്തിനെതിരെ പ്രത്യാക്രമണം നടത്താനായിരുന്നു യുഎസിന്‌ പാകിസ്ഥാനിൽ സൈനിക താവളം വേണ്ടിയിരുന്നത്‌. എന്നാൽ ആവശ്യം അംഗീകരിച്ചില്ല.  ചൈനയും റഷ്യയുമായുള്ള പാകിസ്ഥാന്റെ ബന്ധമാണ്‌ അമേരിക്കയുടെ പ്രശ്‌നമെന്നും ഇമ്രാൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. . തന്നെ അധികാരത്തിൽനിന്ന്‌ പുറത്താക്കിയതിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശ ഗൂഢാലോചനയുണ്ടെന്ന്‌ ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top