04 May Saturday

ഇമ്രാൻ ഖാൻ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണം: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Apr 7, 2022

Photo Credit: facebook/imran khan

ഇസ്ലാമാബാദ്‌ > പാകിസ്ഥാനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി റദ്ദാക്കി പാക്‌ സുപ്രീംകോടതി. ശനിയാഴ്‌ച ദേശീയ അസംബ്ലി വിളിച്ചുചേർക്കാൻ സ്‌പീക്കറോട്‌ കോടതി നിർദേശിച്ചു. പാകിസ്ഥാൻ സമയം രാവിലെ 10.30ന്‌ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ്‌ നടത്തണം. വോട്ടെടുപ്പിൽ നിന്ന്‌ ആരെയും തടയരുതെന്നും കോടതി പറഞ്ഞു. ഞായറാഴ്‌ചയാണ്‌ അവിശ്വാസ പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതിനെ തുടർന്ന്‌ പ്രധാനമന്ത്രി ഇമ്രാന്റെ ശുപാർശ പ്രകാരം പ്രസിഡന്റ്‌ ആരിഫ്‌ അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്‌. വിഷയം സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top