27 April Saturday

കൊളംബിയയിൽ 
തെരഞ്ഞെടുപ്പ്‌ നാളെ ; ഇടതു നേതാവ് ഗസ്‌റ്റാവോ പെട്രോ 
വിജയം വരിക്കുമെന്ന് റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

videograbbed image


ബൊഗോട്ട
കൊളംബിയയിൽ പ്രസിഡന്റ്‌, വൈസ്‌പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഞായറാഴ്ച. 3.9 കോടി വോട്ടർമാരാണ്‌ സമ്മതിദാനാവകാശം വിനിയോഗിക്കുക. പതിറ്റാണ്ടുകളായുള്ള വലതുപക്ഷ ഭരണത്തിന്‌ അന്ത്യംകുറിച്ച്‌ ഇടതുപക്ഷ മുന്നണിയായ ‘ഹിസ്‌റ്റോറിക്കൽ പാക്ടി’ന്റെ ഗസ്‌റ്റാവോ പെട്രോ വിജയം വരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻ ഗറില്ലാ പോരാളികൂടിയായ പെട്രോയ്ക്ക്‌ 41 ശതമാനം വോട്ടർമാരുടെ പിന്തുണയുണ്ടെന്ന്‌ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ്‌ വ്യക്തമാക്കി.

വലതുപക്ഷ സ്ഥാനാർഥി ഫെഡറികോ ഗട്ടിറെസിന്‌ 27 ശതമാനവും അഴിമതിവിരുദ്ധ ലീഗ്‌ സ്ഥാനാർഥി റൊഡോൾഫോ ഹെർണാണ്ടസിന്‌ 21 ശതമാനവും വോട്ടാണ്‌ ലഭിച്ചത്‌.ആഫ്രോ കൊളംബിയൻ മനുഷ്യാവകാശ പ്രവർത്തക ഫ്രാൻഷ്യ മാർക്വെസാണ്‌ ഇടതുപക്ഷ മുന്നണിയുടെ വൈസ് പ്രസി‍ഡന്റ് സ്ഥാനാര്‍ത്ഥി. ജയിച്ചാൽ കൊളംബിയയുടെ കറുത്ത വംശജയായ ആദ്യ വൈസ്‌ പ്രസിഡന്റാകും ഇവര്‍. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിദേശത്തുള്ള കൊളംബിയൻ പൗരർ 23മുതൽ വോട്ട്‌ രേഖപ്പെടുത്തി തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top