26 April Friday
സിഇഒയായി മസ്ക്‌ വേണ്ട

ട്വിറ്റർ സർവേ ; അഭിപ്രായ വോട്ടെടുപ്പ്‌ നടത്തിയ ഇലോൺ മസ്കിന്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Monday Dec 19, 2022


സാൻ ഫ്രാൻസിസ്കോ
ട്വിറ്റർ സിഇഒയായി തുടരണോ എന്നതിൽ അഭിപ്രായ വോട്ടെടുപ്പ്‌ നടത്തിയ ഇലോൺ മസ്കിന്‌ തിരിച്ചടി. സർവേയിൽ പങ്കെടുത്ത 1.75 കോടി ഉപയോക്താക്കളിൽ 58 ശതമാനവും മസ്ക്‌ മാറണമെന്ന്‌ ആവശ്യപ്പെട്ടു.

ഒക്ടോബർ 27നാണ്‌ ഇലോൺ മസ്ക്‌ ട്വിറ്റർ ഏറ്റെടുത്തത്‌. കൂട്ടപ്പിരിച്ചുവിടൽ നടത്തിയും മാനദണ്ഡങ്ങൾ അപ്പാടെ മാറ്റിയും 53 ദിവസത്തിനുള്ളിൽ അദ്ദേഹം ജീവനക്കാരുടെയും ഉപയോക്താക്കളുടെയും അപ്രീതി പിടിച്ചുപറ്റി. സ്വയം നടത്തിയ സർവേ ഫലംകൂടി എതിരായതോടെ സിഇഒ സ്ഥാനം ഒഴിയേണ്ടി വന്നേക്കും.

തിങ്കൾ പുലർച്ചെയാണ്‌ മസ്ക്‌ അഭിപ്രായ സർവേക്ക്‌ തുടക്കമിട്ടത്‌.  ഉടൻതന്നെ നേതൃസ്ഥാനത്തുള്ളവരെ പിരിച്ചുവിട്ടു. കോവിഡ്‌ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അസത്യപ്രചാരണം നടത്തുന്നതിലുള്ള വിലക്ക്‌ എടുത്തുകളഞ്ഞു. വിദ്വേഷ–- അസത്യ പ്രചാരണത്തിന്റെ പേരിൽ അക്കൗണ്ട്‌ റദ്ദാക്കിയവർക്ക്‌ വീണ്ടും അക്കൗണ്ട്‌ തുടങ്ങാനും അനുമതിനൽകി. ഈ മാറ്റങ്ങളെല്ലാം ഉപയോക്താക്കളിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top