26 April Friday

ക്രിമിയയിൽ ഉക്രയ്‌ന്റെ ബോംബുവർഷം

വെബ് ഡെസ്‌ക്‌Updated: Sunday Oct 30, 2022

മോസ്‌കോ> റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയിലെ തുറമുഖ നഗരമായ സെവാസ്റ്റോപോളിനുനേരെ ഉക്രയ്‌ൻ സേനയുടെ ഡ്രോൺ ആക്രമണം. കരിങ്കടലിലുണ്ടായിരുന്നു റഷ്യൻ യുദ്ധക്കപ്പൽ ഡ്രോൺ ആക്രമണത്തിൽ ഭാഗികമായി തകർന്നു. സംഭവത്തില്‍, ഉക്രയ്‌ൻ പ്രതികരിച്ചിട്ടില്ല. ഉക്രയ്‌ന്‌  ബ്രിട്ടീഷ്‌ നാവികസേനയുടെ സഹായം ലഭിച്ചതായി റഷ്യൻപ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.

റഷ്യൻസേനയുടെ വൻ സാന്നിധ്യമുള്ള സെവാസ്റ്റോപോളിനുനേരെ അടുത്തിടെ നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. മേഖലയിലെ ഏറ്റവും വലിയ നഗരവും റഷ്യയുടെ കരിങ്കടൽ കപ്പലുകളുടെ ആസ്ഥാനവുമാണ് സെവാസ്റ്റോപോൾ. റഷ്യ ശക്തമായി ചെറുത്തതിനാൽ ജനവാസ മേഖലയില്‍ നാശമില്ലെന്ന്  ഗവർണർ മിഖായേൽ റസ്വോഷേവ് പറഞ്ഞു.പറഞ്ഞു. ഇതേസമയം റഷ്യ ഊർജനിലയങ്ങൾ ആക്രമിച്ചതിനാൽ ഉക്രയ്‌നിൽ 40 ലക്ഷം ജനങ്ങൾക്ക്‌ വൈദ്യുതിയില്ലെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്‌കി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top