26 April Friday

പലസ്‌തീന്‌ ഇസ്രയേൽ 5000 ഡോസ്‌ വാക്‌സിൻ നൽകും

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021


ജെറുസലെം
പലസ്‌തീന്‌ 5000 ഡോസ്‌ കോവിഡ്‌ വാക്‌സിൻ കൈമാറാൻ ഇസ്രയേൽ സമ്മതിച്ചു. ഇസ്രയേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ്‌ അറിയിച്ചതാണിത്‌. ഇസ്രയേൽ സ്വന്തം പൗരന്മാർക്ക്‌ വിപുലമായി വാക്‌സിനേഷൻ നടത്തുമ്പോഴും തങ്ങളുടെ അധിനിവേശത്തിന്‌ കീഴിലുള്ള പലസ്‌തീൻ പ്രദേശങ്ങളിലുള്ളവർക്ക്‌ വാക്‌സിൻ നൽകാത്തതിനെ ഉന്നത യുഎൻ ഉദ്യോഗസ്ഥരും മനുഷ്യാവകാശ സംഘടനകളും വിമർശിച്ചിരുന്നു.

ഇതിനിടെ ബെത്‌ലഹേമിന്‌ തെക്ക്‌ ഒരു വെസ്‌റ്റ്‌ബാങ്ക്‌ ജങ്‌ഷനിൽ പലസ്‌തീൻ യുവാവിനെ ഇസ്രയേലി സൈനികർ വെടിവച്ചുകൊന്നു. ഒരു വടിയിൽ മൂന്ന്‌ കത്തികൾ ഒട്ടിച്ചുവച്ച്‌ ആക്രമിക്കാൻ ശ്രമിച്ചയാളെയാണ്‌ കൊന്നതെന്ന്‌ അധിനിവേശ സേന പറഞ്ഞു. കഴിഞ്ഞയാഴ്‌ച വടക്കൻ വെസ്‌റ്റ്‌ബാങ്കിൽ 17 വയസുള്ള പലസ്‌തീൻ കൗമാരക്കാരനെ സമാനകാരണം പറഞ്ഞ്‌ ഇസ്രയേലി സൈനികർ വെടിവച്ചുകൊന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top