27 April Saturday

കോവിഡ്‌ ബാധിച്ചവരുടെ എണ്ണത്തിൽ ഇറ്റലിയെയും ബ്രിട്ടനെയും കടന്ന്‌ റഷ്യ മൂന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020


മോസ്‌കോ/ലണ്ടൻ
കോവിഡ്‌ ബാധിച്ചവരുടെ എണ്ണത്തിൽ ഇറ്റലിയെയും ബ്രിട്ടനെയും പിന്തള്ളി റഷ്യ മൂന്നാമതായി. 14 ലക്ഷത്തോളം പേർക്ക്‌ രോഗം ബാധിച്ച അമേരിക്കയും 2,68,000ൽപരം രോഗികളുണ്ടായ സ്‌പെയിനുംമാത്രമാണ്‌ റഷ്യയ്‌ക്കു മുന്നിൽ. എന്നാൽ, മരണസംഖ്യ റഷ്യയിൽ വളരെ കുറവാണ്‌. 94 പേർകൂടി മരിച്ചപ്പോൾ ആകെ 2009 ആയി.

24 മണിക്കൂറിനിടെ 11,656 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചപ്പോൾ രോഗം ബാധിച്ചവരുടെ എണ്ണം 2,21,344 ആയി. ഒരു മാസത്തിൽ താഴെ സമയംകൊണ്ടാണ്‌ റഷ്യയിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും 10 മടങ്ങോളം വർധിച്ചത്‌. രണ്ടും പകുതിയിലധികവും മോസ്‌കോയിലാണ്‌. വൻതോതിൽ പരിശോധന നടത്തിയതുകൊണ്ടാണ്‌ ഇത്രയധികം രോഗബാധിതർ എന്നാണ്‌ അധികൃതരുടെ വിശദീകരണം. 56 ലക്ഷത്തിലധികം ആളുകൾക്കാണ്‌ പരിശോധന നടത്തിയത്‌.

രോഗബാധിതരുടെ എണ്ണത്തിൽ ബ്രിട്ടനും(2,19,183) ഞായറാഴ്‌ച ഇറ്റലിയെ(2,19,070) മറികടന്നു. ബ്രിട്ടനിൽ മരണസംഖ്യ ഔദ്യോഗികമായി 32,000 കടന്നു. അടച്ചുപൂട്ടൽ അവസാനിപ്പിക്കാൻ ആയിട്ടില്ലെന്ന്‌ വ്യക്തമാക്കിയ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. വാഹനം ഓടിക്കുകയും പാർക്കുകളിൽ വെയിൽകായലും വ്യായാമവും നടത്താം. സാധിക്കുന്നവരെല്ലാം വീട്ടിലിരുന്നുതന്നെ ജോലി ചെയ്യാനും പൊതുഗതാഗതസംവിധാനം ഒഴിവാക്കാനും ജോൺസൺ നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top