26 April Friday

200 കോടി ഡോസ് വാക്സിന്‍ 
നൽകുമെന്ന് ചൈന

വെബ് ഡെസ്‌ക്‌Updated: Saturday Aug 7, 2021


തായ്‌പേയ്
ഈ വര്‍ഷം ലോകത്തിന് 200 കോടി ഡോസ് കോവിഡ് വാക്സിന്‍ സംഭാവന ചെയ്യുമെന്ന് ചൈന. വാക്സിന്‍ സഹകരണത്തിന്‌ ചൈന സംഘടിപ്പിച്ച അന്താരാഷ്‌ട്ര ഫോറത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇക്കാര്യം പറഞ്ഞത്.  ലോകാരോ​ഗ്യ സംഘടനയുടെ കോവാക്സ്   വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാ​ഗമായി ദുർബല രാജ്യങ്ങള്‍ക്ക്  പത്ത് കോടി ഡോളര്‍ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം മധ്യത്തോടെ കോവാക്സ് യജ്ഞം വഴി 55 കോടി ഡോസ്  വാക്സിന്‍ സംഭാവന നല്‍കുന്നതിന് ചൈനയുടെ വാക്സിന്‍ നിര്‍മാണ കമ്പനികള്‍ യുഎന്നുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ആദ്യഘട്ടമായി ഈ മാസം ബം​ഗ്ലാദേശ്, പാകിസ്ഥാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ചൈനീസ് വിദേശമന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങള്‍ക്കായി 77 കോടി ഡോസ് വാക്സിന്‍ ചൈന ഇതിനകം നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top