27 April Saturday

ചന്ദ്രനിലെ പാറയുമായി ചൈനീസ്‌ പേടകം ഭൂമിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 14, 2020

image credit space.com


ബീജിങ്‌ > ചന്ദ്രനിൽനിന്ന്‌ പാറയും മണ്ണുമായി ചൈനീസ്‌ ബഹിരാകാശ വാഹനം ഭൂമിയിലേക്ക്‌ തിരിച്ചു. ഒരാഴ്‌ചയോളം ചന്ദ്രനെ വലയംവച്ചശേഷമാണ്‌ മടക്കം. 40 വർഷത്തിനുശേഷം ആദ്യമായാണ്‌ ഒരു രാജ്യം ചന്ദ്രോപരിതലത്തിൽനിന്ന്‌ മണ്ണും പാറയും ശേഖരിക്കുന്നത്‌.

‘ചാങ് ഇ -5’ എന്ന പര്യവേക്ഷണ വാഹനം മൂന്നു ദിവസംകൊണ്ടു തിരിച്ചെത്തുമെന്ന്‌ ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (സിഎന്‍എസ്എ) അറിയിച്ചു.  ‘മൂൺസ്‌ റുമ്‌കർ’ എന്നറിയപ്പെടുന്ന സ്ഥലത്താണ്‌ ബഹിരാകാശ പേടകം ഈ മാസമാദ്യം എത്തിയത്‌. ഇവിടെ പുരാതനകാലത്ത്‌ അഗ്നിപർവത സ്‌ഫോടനം ഉണ്ടായിട്ടുണ്ടെന്നാണ്‌ നിഗമനം.

ഇവിടെനിന്നാണ്‌ രണ്ടു കിലോയോളം (4.4 പൗണ്ട്‌)‌ സാമ്പിൾ ശേഖരിച്ചത്‌. ചന്ദ്രന്റെ ഉപരിതലം തുരന്നാണ്‌ സാമ്പിളെടുത്തത്‌. ബഹിരാകാശ പേടകം ഉത്തര ചൈനയിയാണ്‌ ഇറങ്ങുക.  സിഎന്‍എസ്എയുടെ തുടര്‍ച്ചയായുള്ള ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമാണ്‌ ഈ പദ്ധതി.  1976ൽ സോവിയറ്റ്‌ യൂണിയന്റെ ‘ലൂണ 24’ ആണ്‌ ഇതിനുമുമ്പ്‌ ഇത്തരം ദൗത്യം വിജയകരമായി നടപ്പാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top