26 April Friday

ബൊളീവിയയിലെ അംബാസഡറെ 
പിൻവലിച്ച്‌ പെറു

വെബ് ഡെസ്‌ക്‌Updated: Sunday Jan 8, 2023


ലിമ
ബൊളീവിയയിലെ പെറുവിന്റെ അംബാസഡർ കരീന പലാസിയോസിനെ പെറു സർക്കാർ പിൻവലിച്ചു. അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പെറു മുൻ പ്രസിഡന്റ്‌ പെദ്രോ കാസ്‌തിയ്യോയുടെ കാലത്താണ്‌ കരീന പലാസിയോസിനെ ബൊളീവിയയിൽ അംബാസഡറായി നിയമിക്കുന്നത്‌. പെറുവിന്റെ ആഭ്യന്തരകാര്യങ്ങളിൽ ബൊളീവിയൻ മുൻ പ്രസിഡന്റ്  ഇവോ മൊറാലിസ്‌ ഇടപെട്ടെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്‌ നടപടി.

കാസ്‌തിയ്യോയെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കി തടവിലാക്കിയശേഷം ദിന ബൊലുവാർട്ടാണ്‌ നിലവിൽ പെറു പ്രസിഡന്റ്‌. കാസ്‌തിയ്യോ ഉൾപ്പെടുന്ന പെറു ലിബ്രെ പാർടിയുടെ നേതാക്കളിൽ ഒരാളാണ് കരീന പലാസിയോസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top