26 April Friday

ഓസ്‌ട്രിയയിലെ ഗ്രാസ്‌ നഗരത്തിൽ ആദ്യ കമ്യൂണിസ്‌റ്റ്‌ മേയർ

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

എൽകെ കർ

ഗ്രാസ്‌ > ഓസ്‌ട്രിയൻ നഗരത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു കമ്യൂണിസ്‌റ്റ്‌ മേയർ. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ഗ്രാസ്‌ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിലാണ്‌ കമ്യൂണിസ്‌റ്റുകാരിയായ എൽകെ കർ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്‌. കഴിഞ്ഞ 16 വർഷങ്ങളായി കൗൺസിലറാണ്‌ എൽകെ കർ. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 28 നെതിരെ 46 വോട്ടുകൾക്കാണ്‌ 18 വർഷമായി മേയറായിരുന്ന പീപ്പിൾസ്‌ പാർട്ടിയിലെ സിഗ്‌ഫ്രെഡ്‌ നഗലിനെ പരാജയപ്പെടുത്തിയത്‌. 30 വർഷമായി കമ്യൂണിസ്‌റ്റ്‌ പാർട്ടി അംഗമാണ്‌. തലസ്ഥാനമായ വിയന്ന കഴിഞ്ഞാൽ ഓസ്‌ട്രിയയിലെ ഏറ്റവും വലിയ നഗരമാണ്‌ ഗ്രാസ്‌.

ഓസ്‌ട്രിയൻ കമ്യൂണിസ്‌റ്റ്‌ പാർട്ടി അംഗമായ കർ, മധ്യ വലതുപക്ഷ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ്‌ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചത്‌. വലത്‌ പാർട്ടി 25.7 ശതമാനം വോട്ട്‌ നേടിയപ്പോൾ, കമ്യൂണിസ്‌റ്റ്‌ പാർട്ടിക്ക്‌ 28.9 ശതമാനം വോട്ട്‌ ലഭിച്ചു. താഴേത്തട്ടിൽ കമ്യൂണിസ്‌റ്റ്‌ പാർട്ടികൾ ശക്തമായി പ്രവർത്തിക്കുന്ന ഇടമാണ്‌ ഓസ്‌ട്രിയ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top