26 April Friday

ലോകത്തെ നടുക്കിയ കൊലകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 9, 2022


അമേരിക്ക

എബ്രഹാം ലിങ്കൺ: 1865 ഏപ്രിൽ 14ന്‌ വാഷിങ്‌ടണിലെ ഫോർഡ്സ് തിയറ്ററിൽവച്ച് നടനും അടിമവ്യാപാരം നിര്‍ത്തലാക്കുന്നതിനെ എതിര്‍ത്ത വംശവെറിയന്മാരായ വെള്ളക്കാരുടെ സംഘത്തില്‍പ്പെട്ടയാളുമായ ജോൺ വിൽക്കിസ് ബൂത്ത് വെടിവച്ച്‌ കൊന്നു
ജോൺ എഫ് കെന്നഡി: പ്രസിഡന്റായിരിക്കെ 1963 നവംബർ 22ന്‌ തുറന്ന വാഹനത്തിൽ യാത്ര ചെയ്യവെ ലീ ഹാർവി ഓസ്വാൾഡ് വെടിവച്ച്‌ കൊന്നു.
മാർട്ടിൻ ലൂഥർ കിങ്‌ ജൂനിയർ: 1968 ഏപ്രിൽ നാലിന്‌  മെംഫിസ് നഗരത്തിൽ ലൊറേൻ മോട്ടലിൽ വച്ച്‌ ജയിംസ് ഏൾ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ്‌ മരിച്ചു

ഇന്ത്യ

ഇന്ദിര ഗാന്ധി: 1984 ഒക്‌ടോബർ 31ന്‌ ഔദ്യോഗിക വസതിക്ക് മുന്നിൽവച്ച്‌ അംഗരക്ഷകർ വെടിവച്ചുകൊന്നു  
രാജീവ്‌ ഗാന്ധി:  1991 മെയ്‌ 21ന്‌ ശ്രീപെരുംപത്തൂരില്‍ എൽടിടിഇ അനുഭാവികളുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു

ശ്രീലങ്ക

എസ്‌ ഡി ആർ ഡി ബണ്ഡാരനായകെ:  പ്രധാനമന്ത്രിയായിരിക്കെ ബുദ്ധസന്ന്യാസി തൽദുവേ സോമരാമ വെടിവച്ചുകൊന്നു. 1959 സെപ്‌തംബർ 25ന്‌  വെടിയേറ്റ അദ്ദേഹം 26നു മരിച്ചു  
രണസിംഗെ പ്രേമദാസ: 1993 മെയ് ഒന്നിന്‌ കൊളംബോയിൽ മെയ്‌ ദിന റാലിക്കിടെ എൽടിടിഇ  ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.

നേപ്പാൾ

ബീരേന്ദ്ര ബീർ ബിക്രം ഷാ
 2001 ജൂൺ ഒന്നിന് കൊട്ടാത്തിൽ വിരുന്നിൽവച്ച് ബീരേന്ദ്രയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കിരീടാവകാശി ദീപേന്ദ്ര വെടിവച്ചുകൊന്നു

പാകിസ്ഥാൻ

ബേനസീർ ഭൂട്ടോ  : 2007 ഡിസംബർ 27ന്‌ റാവൽപിണ്ടിയിൽ തെരഞ്ഞെടുപ്പ്‌ പ്രചരണ റാലിയിൽ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top