26 April Friday

യുഎഇയില്‍ ആറു മരണം കൂടി; അണുനശീകരണ സമയം മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


അബുദബി> കൊറോണവൈറസ് ബാധിച്ച് ബുധനാഴ്ച യുഎഇയില്‍ ആറു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 233 ആയി.941 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 26,004 ആയി. ഇതില്‍ 11,809 പേര്‍ക്ക് രോഗം ഭേദമായി. ബുധനാഴ്ച 1,018 പേര്‍ക്കാണ് രോഗമുക്തി. 13,962 പേരാണ് നിലവില്‍ ചിക്തയില്‍ കഴിയുന്നതെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതിനിടെ, കോവിഡ് വൈററസ് വ്യാപനം തടയാനായി നടത്തുന്ന ദേശീയ അണുനശീകരണ യജ്ഞത്തിന്റെ സമയത്തില്‍ മാറ്റംവരുത്തി. രാത്രി എട്ടു മുതല്‍ രാവിലെ ആറുവരെയാണ് അണുനശീകരണം. ഈ സമയത്ത് പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. അടിയന്തിര ആരോഗ്യ ആവശ്യത്തിനേ പുറത്തിറങ്ങാന്‍ പാടുള്ളൂ. അതിനായി പാസ് വാങ്ങിയിരിക്കണമെന്ന് ദുബായ് പൊലിസ് അറിയിച്ചു. ഈ സമയം നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയാല്‍ 3,000 ദിര്‍ഹമാണ് പിഴ.
ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. നേരത്തെ രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയായിരുന്നു.

പുതിയ സമയക്രമത്തിന്റെ ഭാഗമായി ഷോപ്പിംഗ് സെന്ററുകള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവര്‍ത്തിക്കുക. വ്യവസായ മേഖലയിലും, ലേബര്‍ക്യാമ്പ് പരിസരങ്ങളിലും വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ പുറത്തിറങ്ങാന്‍ പാടില്ല.

കോവിഡുള്ളവരെ തിരിച്ചറിയാന്‍ തയ്യാറാക്കിയ ട്രേസ് കോവിഡ് ആപ് ഡൗണ്‍ലോഡ് ചെയ്യാത്ത കോവിഡ് ബാധിതര്‍ക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ച. ഇതടക്കം കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 500 മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top