27 April Saturday
എല്‍ നിനോ തീവ്രത കുറയും

ജൂണില്‍ മഴയെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 13, 2016

ന്യൂഡല്‍ഹി > ഇക്കൊല്ലത്തെ മണ്‍സൂണ്‍ പ്രവചനം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പ് പുറത്തുവിട്ടു.  ജൂണ്‍ ആദ്യംതന്നെ മഴയെത്തും. വാര്‍ഷിക ശരാശരി മഴ ഇത്തവണ ലഭിക്കും. കഴിഞ്ഞ രണ്ടുവര്‍ഷം ശരാശരിയില്‍ കുറവായിരുന്നു മണ്‍സൂണ്‍. ഇത് രാജ്യവ്യാപകമായി വരള്‍ച്ചയ്ക്കും കാര്‍ഷികത്തകര്‍ച്ചയ്ക്കും കാരണമായി. ഇത്തവണ സാധാരണതോതില്‍ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് ഡയറക്ടര്‍ ജനറല്‍ എല്‍ എസ് റാത്തോഡ് പറഞ്ഞു. താപനിലയും സാധാരണനിലയില്‍ത്തന്നെയായിരിക്കും.

ഇന്ത്യയില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിന്റെ 44 ശതമാനവും മഴയെ ആശ്രയിച്ചാണ്. വാര്‍ഷികമഴ ലഭ്യതയില്‍ 80 ശതമാനവും ജൂണ്‍മുതല്‍ സെപ്തംബര്‍വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍നിന്നാണ്. 2015ലെ മഴക്കുറവിന്റെ മുഖ്യകാരണം എല്‍ നിനോ പ്രതിഭാസമായിരുന്നു. എന്നാല്‍, വരുംനാളുകളില്‍ എല്‍ നിനോയുടെ തീവ്രത കുറയും. മഴയ്ക്ക് കാരണമാകുന്ന ലാ നിന പ്രതിഭാസം രൂപംകൊള്ളുകയുംചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top