26 April Friday

വ്യാഴാഴ‌്ച വരെ സംസ്‌ഥാനത്ത്‌ പരക്കെ മഴ

വെബ് ഡെസ്‌ക്‌Updated: Wednesday May 23, 2018


തിരുവനന്തപുരം >
അറബിക്കടലിൽ ഒമാൻ‐യമൻ തീരം ലക്ഷ്യമാക്കിനീങ്ങുന്ന അതിന്യൂനമർദം അതിശക്ത ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന‌് കേന്ദ്ര കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ‌് നൽകി. ചുഴലിക്കാറ്റ‌്  ഇന്ത്യൻതീരത്തെ ബാധിക്കില്ല. സംസ്ഥാനത്ത‌് വ്യാഴാഴ‌്ച രാവിലെവരെ പരക്കെ മഴ ലഭിക്കും.

സലാലയ‌്ക്ക‌് 970 കിലോമീറ്റർ തെക്ക‌് പടിഞ്ഞാറായാണ‌് അതിന്യൂനമർദം നിലകൊള്ളുന്നത‌്. മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിലാണ‌് സഞ്ചാരം.  രണ്ട‌ുദിവസത്തിനുള്ളിൽ ഇത‌് അത്യന്തം ശക്തമായ  ചുഴലിക്കൊടുങ്കാറ്റായി മാറുമെന്നാണ‌് നിഗമനം.

തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ കടൽക്ഷോഭം രൂക്ഷമാകും. ഈ മേഖലയിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട‌്.
മത്സ്യത്തൊഴിലാളികൾ മൂന്ന‌ുദിവസത്തേക്ക‌് മത്സ്യബന്ധനത്തിന‌് പോകരുതെന്ന‌് ദുരന്ത കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നിറിയിപ്പ‌് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top