02 May Thursday

പ്രളയമുന്നറിയിപ്പിന‌് ഗൂഗിളിന്റെ എഐ

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019

നിർമിതബുദ്ധി(എഐ)യുടെ സഹായത്തോടെ പ്രളയ മുന്നറിയിപ്പിന് സംവിധാനമൊരുക്കി ഗൂഗിള്‍. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേർന്ന‌് ഗൂഗിളിന്റെ എഐ ഫോര്‍ സോഷ്യല്‍ ഗുഡാണ‌് പദ്ധതി നടപ്പാക്കുന്നത്. എഐയുടെ സഹായത്തോടെ കൃത്യമായ കാലാവസ്ഥാപ്രവചനം നടത്തുകയും ഇതിലൂടെ പ്രളയമുണ്ടാകാൻ സാധ്യതയുള്ള മേഖലകൾ മൂൻകൂട്ടി അറിയുകയും  കൃത്യമായ മുന്നറിയിപ്പ‌് നൽകുകയുമാണ‌് ഗൂഗിളിന്റെ പദ്ധതി.

ഗൂഗിളിന്റെ ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരങ്ങളായിരിക്കും  ഉപയോഗപ്പെടുത്തുക. മുന്നറിയിപ്പുകളെല്ലാം പെട്ടെന്നുതന്നെ ഗൂഗിള്‍ സെര്‍ച്ച്‌ വഴി ജനങ്ങളിലെത്തിക്കും. ഇതിന്റെ ഭാഗമായി മുൻവര്‍ഷങ്ങളിലെ മഴ, പ്രളയം, പ്രകൃതിദുരന്തങ്ങള്‍ എന്നിവയുടെ വിശദമായ വിവരങ്ങള്‍ കേന്ദ്രസർക്കാർ ഗൂഗിളിന‌് കൈമാറും. നിർമിത ബുദ്ധി ഉപയോഗിച്ച‌് ലോകത്തിലെതന്നെ പ്രധാന വെല്ലുവിളിയായ പ്രളയദുരന്തത്തെ മറികടക്കാനാണ‌് ശ്രമമെന്ന‌് ഗൂഗിളിന്റെ എഐ വിദഗ‌്ധൻ ജെഫ‌് ഡീൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top