26 April Friday

ടാറ്റ ടിഗോറിന്റെ ഓട്ടോമാറ്റിക് പതിപ്പ‌് വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019


കൊച്ചി
ടാറ്റയുടെ ജനപ്രിയ മോഡലായ ടിഗോറിന്റെ എക്സ്എംഎ, എക്സ് സെഡ്എ പ്ലസ് ഓട്ടോമാറ്റിക് പതിപ്പുകൾ വിപണിയിൽ അവതരിപ്പിച്ചു.  1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിൻ കരുത്തുപകരുന്ന പുതിയ പതിപ്പുകൾ ഈജിപ്ഷ്യൻ ബ്ലൂ, റോമൻ സിൽവർ,  എക്സ്പ്രേസോ ബ്രൗൺ, ബെറി റെഡ്, പേൾസെന്റ് വൈറ്റ്, ടൈറ്റാനിയം ഗ്രേ തുടങ്ങിയ നിറങ്ങളിൽ ലഭ്യമാകും. 

എക്സ് സെഡ്എ പ്ലസ് മോഡലിൽ ആപ്പിൾ കാർ പ്ലെ, ആൻഡ്രോയ‌്ഡ് ഓട്ടോ,  എട്ട് സ്പീക്കറുകൾ തുടങ്ങിയ സവിശേഷതകളോടുകൂടിയ ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ‌് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ,  എൽഇഡി ഓട്ടോ ഫോൾഡ് ഒആർവിഎം, സ്പാർക്കിങ് ഫിനിഷോടുകൂടിയ ഡ്യുവൽ ചേംബർ പ്രൊജക്ടർ ഹെഡ് ലാമ്പുകൾ എന്നിവയാണ് മറ്റു പ്രത്യേകതകൾ. 

ഡ്യൂവൽ എയർ ബാഗുകൾ,  എബിഎസ്,  ഇബിഡി,  കോർണർ സ്റ്റെബിലിറ്റി കൺട്രോൾ,  സ്പീഡ് അനുസരിച്ച് ലോക്കാവുന്ന ഓട്ടോമാറ്റിക് ഡോർ സംവിധാനം,  എൻജിൻ ഇമ്മോബലൈസർ തുടങ്ങിയ മികച്ച സുരക്ഷാ ഫീച്ചറുകൾ രണ്ട‌് മോഡലുകളിലും നൽകിയിട്ടുണ്ട്. എക്സ്എംഎയ്ക്ക‌് 6.39 ലക്ഷം രൂപയും എക്സ് സെഡ്എ പ്ലസിന് 7.24 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top