26 April Friday

കരുത്തൻ യാത്രകൾക്കായി ടാറ്റ ടിയാഗോ എൻആർജി

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വാഹനശ്രേണിയിലെ പുതിയ അം​ഗമായി  ടാറ്റ ടിയാഗോ എൻആർജി പുറത്തിറക്കി. എസ്യുവി വാഹനങ്ങളുടെ ഡിസൈനിൽനിന്നും പ്രചോദനം ഉൾക്കൊണ്ട ആകർഷണീയമായ ആകാരഭംഗിയാണ് വാഹനത്തിന്റെ   പ്രത്യേകത. അർബൻ ടഫ്റോഡർ വിഭാഗത്തിലാണ് ടിയാഗോ എൻആർജി വിപണിയിൽ എത്തുക.  മികച്ച ഡിസൈനും, സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ടിയാഗോ എൻആർജി തികച്ചും സ്റ്റൈലിന്റെ   പുതിയ അധ്യായം തുറക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനോടുകൂടിയ 1.2 ലിറ്റർ പെട്രോൾ എൻജിൻ, 1.05ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെയാണ് ടിയാഗോ എൻആർജി  ലഭ്യമാകുക.   മലബാർ സിൽവർ, കാന്യോൻ ഓറഞ്ച്, ഫുജി വൈറ്റ് എന്നീ മൂന്ന്  നിറങ്ങളിലാകും എൻആർജി   എത്തുക. അതോടൊപ്പം ഡ്യൂവൽ ടോൺ ഇൻഫിനിറ്റി ബ്ലാക്ക് റൂഫും റൂഫ് റെയിലും വാഹനത്തിന്റെ പ്രൗഡി വർധിപ്പിക്കും.  

എൻആർജിയുടെ 180 എം എം ഗ്രൗണ്ട് ക്ലിയറൻസ്, ഇന്റലിജന്റ് ഇലക്ട്രിക് പവർ സ്റ്റീയറിങ് സംവിധാനം, പ്രത്യേകമായി തയാറാക്കിയ സസ്പെൻഷൻ, 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനോടുകൂടിയ 1.2 ലി റെവോട്രോൺ പെട്രോൾ,  1.05 ലി റെവോടോർക്ക് ഡീസൽ  എൻജിനുകൾ എന്നിവയുടെ കരുത്തിൽ കടുത്ത റോഡ് സാഹചര്യങ്ങളെപ്പോലും   നേരിടാൻ സഹായിക്കുന്നു.

സുരക്ഷയിലും ടിയാഗോ എൻആർജി മികച്ച നിലവാരം കാഴ്ചവയ‌്ക്കുന്നുണ്ട്. ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി, കോർണർ സ്റ്റെബിലിറ്റി കൺട്രാൾ എന്നിവയോടുകൂടിയ എബിഎസ് സംവിധാനം, റിവേഴ്സ് പാർക്കിങ് സഹായസംവിധാനം, ശക്തമായ ബോഡിയും ക്യാബിനും, മോശമായ കാലാവസ്ഥയിൽപോലും മികച്ച കാഴ്ച ലഭ്യമാകാൻ കൂടുതൽ മെച്ചപ്പെടുത്തിയ സ്മാർട്ട് റിയർ വൈപ്പറുകൾ, ഫോളോ‐മീ‐ഹോം ലാംപ്സ്, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങൾ സംയോജിപ്പിച്ചിരിക്കുന്നു.

ഹർമൻ 5 ഇഞ്ച് സ്മാർട്ട് ടച്ച് സ്ക്രീനോടുകൂടിയ  ഇൻഫോടെയ്ൻമെന്റ് സംവിധാനം, മികച്ച നിലവാരത്തിലുള്ള 8 സ്പീക്കറുകൾ,3 ഡി നവി മാപ്പോടുകൂടിയ നാവിഗേഷൻ സംവിധാനം, മീഡിയ,  റേഡിയോ ഫോൺ എന്നിവയ‌്ക്കായുള്ള വോയ്സ് കമാൻഡ് സംവിധാനം എന്നിവയാണ് മറ്റ് സവിശേഷതകൾ. ടിയാഗോ എൻആർജി പെട്രോൾ പതിപ്പിന്റ  ഡൽഹി എക്സ്ഷോറൂം വില 5.49ലക്ഷം രൂപയും,  ഡീസൽ പതിപ്പിന്റെ വില 6.31ലക്ഷം രൂപയുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top