27 April Saturday

പുതിയ ടിവിഎസ് വിക്ടര്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2016

കൊച്ചി > ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ, ടിവിഎസ് വിക്ടറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ആവേശം പകരുന്ന ഡിസൈനും ബഹുമുഖ സവിശേഷതകളും ഉള്ള പുതിയ മോഡല്‍എക്സിക്യൂട്ടീവ് ശ്രേണിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായ റൈഡര്‍ കണ്‍ട്രോളും സുഖകരമായ യാത്രയുമാണ് വിക്ടറിന്റെ മറ്റ് പ്രത്യേകതകള്‍.

ഏറ്റവും മികച്ച എഞ്ചിന്‍, പ്രവര്‍ത്തനക്ഷമത സുഖകരമായ യാത്ര, മുന്തിയ സൌകര്യങ്ങള്‍ എന്നിവയുടെ ഉത്തമമായ സമന്വയമാണ് പുതിയ വിക്ടര്‍. ഇന്ധനക്ഷമത സാധ്യമാക്കുന്ന  3–വാല്‍വ് ഇക്കോത്രസ്റ്റ് എഞ്ചിനാണ് ഇതിനുള്ളത്. 4 സ്പീഡ് പവര്‍ ട്രെയിനിലേക്ക് കുതിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്, 9.6 പിഎസ്–ല്‍ 8000 ആര്‍പിഎം, 9.4 എന്‍എം ടോര്‍ക്കില്‍ 6000 ആര്‍പിഎം എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഘടകങ്ങള്‍.

ലിറ്ററിന് 76 കിലോമീറ്ററാണ് വിക്ടറിന് കമ്പനി അവകാശപെടുന്ന മൈലേജ്. 2 ലിറ്റര്‍ റിസര്‍വ് ഉള്‍പ്പെടെ 8 ലിറ്ററിന്റേതാണ് ഇന്ധന ടാങ്ക്. 175 മിമി ഗ്രൌണ്ട് ക്ളിയറന്‍സോടുകൂടിയ 1260 മിമി വീല്‍ ബേയ്സാണ് ഇതിനുള്ളത്.

സിംഗിള്‍ ക്രാഡില്‍ ട്യൂബുലര്‍ ഫ്രെയിമിലുള്ള ഡിസ്ക് ബ്രേയ്ക്കും ഡ്രം ബ്രേയ്ക്കും വാഹനത്തിന്റെ മറ്റൊരു സുപ്രധാന ഘടകം. മുന്‍ഭാഗത്ത് ടെലിസ്കോപിക് ഓയില്‍ സസ്പെന്‍ഷനും പിന്‍ഭാഗത്ത് ക്രമീകരിക്കാവുന്ന 5 സ്റ്റെപ് ഹൈഡ്രോളിക് സ്പ്രിംഗ് സസ്പെന്‍ഷനും സുഗമമായ റൈഡിംഗിന് സഹായകമാണ്. വീതിയേറിയ സീറ്റ് , പുതിയ ഇനം മിററുകളും ഇന്‍സ്ട്രമെന്റ് പാനലുകളുമാണ് മറ്റൊരു വശ്യത. മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രകാശം ചൊരിയുന്ന 55 വാട്ട് ഹെഡ്ലൈറ്റാണ് ടിവിഎസ് വിക്ടറിന്റേത്.
ടിവിഎസ് വിക്ടര്‍ ഡിസ്ക്, ഡ്രം ഓപ്ഷനുകളില്‍ ചുവപ്പ്, ബ്ളാക് സില്‍വര്‍, ഗ്രേ, സില്‍വര്‍, നീല നിറങ്ങളില്‍ ലഭ്യമാണ്.  ഡ്രം വേരിയന്റിന് 52,988 രൂപയും ഡിസ്ക് വേരിയന്റിന് 54,988 രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top