08 May Wednesday

പുതിയ രൂപത്തില്‍ പുതിയ എൻജിനില്‍ രണ്ടാംതലമുറ ക്രെറ്റ

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


കൊച്ചി
ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ രണ്ടാംതലമുറ മോഡൽ അവതരിപ്പിച്ചു. ബിഎസ് 6 എൻജിനും കൂടുതൽ ആകർഷകമായ രൂപ മാറ്റങ്ങളുമായാണ് പുതിയ മോഡൽ എത്തുന്നത്. മുന്നിലെ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റ്‍ ​ഗ്രിൽ, പുതിയ രൂപത്തിലുള്ള സ്‌പ്ലിറ്റ് ഹെഡ് ലാമ്പ്, നേർത്ത ഇൻഡിക്കേറ്റർ, എൽഇഡി ഡിആർഎൽ എന്നിവ ഈ പുതിയ തലമുറ വാഹനത്തിന്റെ പ്രത്യേകതയാണ്. 


 

ഹ്യുണ്ടായ് വെന്യുവിലേതിന് സമാനമായ അലോയ്‌ വീലും എൽഇഡി സ്ട്രിപ്പ് ലൈറ്റ്, പുതിയ ടെയ്ൽലാമ്പ്, ഡ്യുവൽ ടോൺ ബമ്പർ, റിയർ ഫോഗ് ലാമ്പ്  തുടങ്ങിയവയും പുതിയ ക്രെറ്റയെ ആകർഷകമാക്കുന്നു.

115 ബിഎച്ച്പി ശക്തിയുള്ള 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനുമാണ് ഇതിലുള്ളത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച്, ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്‌മിഷൻ. മാർച്ചിൽ വിപണിയിലെത്തുമെന്ന് കമ്പനി പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top