27 April Saturday

മുഖംമിനുക്കി പുതിയ ഹോണ്ട ഡിയോ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2017

കൊച്ചി > ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മോട്ടോ-സ്കൂട്ടര്‍ ഡിയോയുടെ പുതിയ 2017 പതിപ്പ് പുറത്തിറക്കി. പുതിയ സ്റ്റൈലിലും നിറത്തിലും സൌകര്യത്തിലും പുറത്തിറക്കിയ ഡിയോ ബിഎസ്-4, എഎച്ച്ഒ (ഓട്ടോ ഹെഡ്ലാമ്പ് ഓണ്‍) നിബന്ധനകളും പാലിച്ചിട്ടുണ്ട്. 

പുതിയ വി’ഷേപ് ഫ്രണ്ട് എല്‍ഇഡി, സ്പോര്‍ട്ടി ലുക്ക് നല്‍കുന്ന ഗ്രാഫിക്സ്, ആകര്‍ഷകമായ ഇരട്ട കളര്‍ടോണ്‍ ബോഡി, പുതിയ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സോക്കറ്റ്, ഇക്വലൈസര്‍ ടെക്നോളജിയോടുകൂടിയ കോംബി ബ്രേക്ക് സംവിധാനം തുടങ്ങിയവയോടെയാണ് പുതിയ ഡിയോ നിരത്തിലെത്തിച്ചിട്ടുള്ളത്. ഹോണ്ടയുടെ ഇക്കോ സാങ്കേതികവിദ്യയിലുള്ള 110 സിസി എന്‍ജിനാണ് ഡിയോയുടേത്. ഓറഞ്ച്, പേള്‍ സ്പോര്‍ട്സ് യെല്ലോ നിറങ്ങളിലാണ് പുതിയ ഡിയോ എത്തുന്നത്. നിലവില്‍ സ്പോര്‍ട്സ് റെഡ്, കാന്‍ഡി ജാസി ബ്ളൂ, ഗ്രേ മെറ്റാലിക് നിറങ്ങളില്‍ ഡിയോ ലഭ്യമാണ്.

യുവാക്കള്‍ക്കായി ഡിയോയുടെ സ്റ്റൈല്‍ അപ്പാടെ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ എല്‍ഇഡി പൊസിഷന്‍ ലാമ്പ്, സ്പോര്‍ട്ടിയര്‍ ഗ്രാഫിക്സ് തുടങ്ങിയവ നല്‍കിയിരിക്കുന്നു. ന്യൂഡല്‍ഹി എക്സ്ഷോറൂം വില 49,132 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top