26 April Friday

ഇന്നോവയെ വെല്ലും കിയ കാര്‍ണിവെല്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

ഇന്ത്യൻ എംയുവി വിപണിയിലെ ഒന്നാംസ്ഥാനക്കാരനായ ടൊയോട്ട ഇന്നോവയുടെ സ്ഥാനത്തിന് ഭീഷണിയായി ലോകോത്തര കമ്പനി കിയയുടെ ഗ്രാൻഡ് കാർണിവെൽ ഇന്ത്യയിലെത്തുന്നു. ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനം ഇന്നോവയ്ക്കുള്ള ഉത്തമ എതിരാളിയാകുമെന്നാണ് വിലയിരുത്തൽ.  പ്രീമിയം ഫീച്ചറുകളും മികച്ച സ്റ്റൈലുമുള്ള ഗ്രാൻഡ് കാർണിവെൽ രാജ്യാന്തര വിപണിയിലെ കിയയുടെ   മികച്ച എംയുവികളിലൊന്നാണ്. രാജ്യാന്തര വിപണിയിൽ 7 സീറ്റ്, 8 സീറ്റ്, 11 സീറ്റ് ഫോർമാറ്റുകളിൽ കാർണിവെൽ ലഭിക്കും. എന്നാൽ ഇന്ത്യയിൽ എത്തുന്ന കിയയ്ക്ക് അൽപ്പം മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്.  വലിപ്പത്തിന്റെ കാര്യത്തിൽ ഇന്നോവയെക്കാൾ മുന്നിലാണ്. 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുള്ള കാർണിവെൽ.

രാജ്യാന്തര വിപണിയിൽ കൂടുതൽ സീറ്റുകളുള്ള ലേഔട്ടുകളുണ്ടെങ്കിലും ഇന്ത്യയിൽ എത്ര സീറ്റുള്ള വാഹനമാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമല്ല.  2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 200 ബിഎച്ച്പി കരുത്തുള്ള എൻജിന് കൂട്ടായി ഓട്ടോമാറ്റിക്ക് ഗിയർബോക്സും കാണും. കൂടാതെ ഡ്യുവൽ സൺറൂഫ്, ത്രീ സോൺ എസി, ട്രാഫിക് അലേർട്ട്, സിസ്റ്റും തുടങ്ങി നിരവധി ഫീച്ചറുകളുണ്ടാകും.

ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. 270 ബിഎച്ച്പി കരുത്തും 318 എൻഎം ടോർക്കും കിയ കാർണവെല്ലിൽ നിന്ന് ലഭിക്കും. 200 ബിഎച്ച്പി കരുത്തും 440 എൻഎം ടോർക്കും ഡീസൽ എൻജിനിൽ നിന്നും ലഭ്യമാവും. സ്റ്റിയറിങ്ങിൽ തന്നെയുള്ള കൺട്രോൾ, 7 ഇഞ്ച് കളർ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ, 12 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്,  സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടിപ്പിൾ യുഎസ്ബി ചാർജിങ് പോയിന്റ്  , രണ്ട് സൺറൂഫുകൾ, പാർക്കിങ് സെൻസർ, റിവേഴ്സ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ കാറിൽ കിയ നൽകിയിട്ടുണ്ട്. സുരക്ഷയ‌്ക്കായി ഫ്രണ്ട്, കർട്ടൻ എയർബാഗുകൾ  ക്രോസ് ട്രാഫിക് അലർട്ട്, ബ്ലൈണ്ട് സ്പോർട് ഡിറ്റക്ഷൻ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്എന്നിവയാണ് മറ്റ് സുരക്ഷാസംവിധാനങ്ങൾ.

നിശ്ചയിച്ചതിലും നാല് മാസങ്ങൾ മുന്നെ ദക്ഷിണകൊറിയൻ കമ്പനിയായ കിയയുടെ കാറുകൾ ഇന്ത്യയിലെത്തുമെന്നാണ് അവസാന സൂചനകൾ. 2019 ആദ്യമാകും കാർണിവെൽ ഉൾപ്പെടെയുള്ള കാറുകൾ വിപണിയിലിറക്കുക. ആന്ധ്രാപ്രദേശിലെ അനന്തപുരയിൽ കിയയുടെ പ്ലാന്റിന്റെ പണികൾ ഈ വർഷം അവസാനം പൂർത്തിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top