26 April Friday

ഹോണ്ട സി ബി ഹോര്‍ണറ്റ് 160 ആര്‍ സ്പെഷ്യല്‍ എഡിഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 4, 2016

കൊച്ചി > ഹോണ്ട മോട്ടോര്‍ സൈക്കിള്‍ തങ്ങളുടെ പ്രധാന  സ്പോര്‍ട്സ് ബൈക്കായ സി ബി ഹോര്‍ണറ്റ് 160 ആറിന്റെപ്രത്യേക പതിപ്പ് പുറത്തിറക്കി. സി ബി ഹോര്‍ണറ്റ് 160ന്റെ ബോഡിയിലും ഇന്ധനടാങ്കിലും  പച്ച, മാര്‍സ് ഓറഞ്ച് നിറങ്ങളടങ്ങിയ ഗ്രാഫിക്സ് ഉള്‍പ്പെടുത്തിയാണ് പുതിയ ഹോര്‍ണറ്റ് എത്തിയിരിക്കുന്നത്. വീല്‍റിമ്മിലും ഇതേ നിറം നല്‍കി ബൈക്കിന്റെ സ്പോര്‍ട്ടികാഴ്ച മെച്ചപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ ഹോര്‍ണറ്റിന്റെ ഈ പ്രത്യേക പതിപ്പിന് സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍ 81,413 രൂപയും, സിബിഎസ് വേരിയന്റിന് 85,912 രൂപയുമാണ് വില.

ഈ വിഭാഗത്തിലെ ഏറ്റവും ശക്തിയേറിയ എന്‍ജിനുള്ള (163 സിസി) മോട്ടോര്‍ സൈക്കിളാണ് ഹോര്‍ണറ്റ് 160 ആര്‍. എന്‍ജിന്‍ ഉണ്ടാക്കുന്ന പ്രകമ്പനം കുറയ്ക്കാനുള്ള കൌണ്ടര്‍ ബാലന്‍സോടുകൂടിയാണ് മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കിയിട്ടുള്ളത്. ‘ഭാരത്  ഓട്ടോ എമിഷന്‍ നിബന്ധനകള്‍ പാലിച്ചു പുറത്തിറക്കിയ ഈ വിഭാഗത്തിലെ ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍കൂടിയാണിത്. രൂപകല്‍പ്പനയിലല്ലാതെ എന്‍ജിന്റെ ശേഷിയിലും കരുത്തിലും പുതിയ ഹോര്‍ണറ്റില്‍ വലിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല.

നിയോ ഓറഞ്ച് മെറ്റാലിക്, പേള്‍ അമൈസിങ് വൈറ്റ്, സ്പോര്‍ട്സ് റെഡ്, പേള്‍ ബ്ളൂ, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ളാക്ക്് എന്നിങ്ങനെ ആകര്‍ഷകമായ അഞ്ചു നിറങ്ങളില്‍ ബൈക്ക് ലഭിക്കും. ഇതോടൊപ്പമാണ് രണ്ടു പുതിയ നിറങ്ങളില്‍ക്കൂടി (പച്ച, മാര്‍സ് ഓറഞ്ച്) ലഭ്യമാകുന്നത്. സിഗിള്‍ ഡിസ്ക്, ഡബിള്‍ ഡിസ്ക് വിത്ത് സിബിഎസ് എന്നിങ്ങനെ രണ്ടു പതിപ്പിലും ഈ മോട്ടോര്‍ സൈക്കിള്‍ ലഭ്യമാണ്. നിലവിലുള്ള സി ബി ഹോര്‍ണറ്റ് 160 ആര്‍ ഉടമകള്‍ക്ക് പുതിയ സ്പോര്‍ട്ടി ഗ്രാഫിക്സ് ബൈക്കില്‍ പതിക്കാനുള്ള അവസരം എല്ലാ ഹോണ്ട ഡീലര്‍മാരുടെ അടുത്തും കമ്പനി ലഭ്യമാക്കിയിട്ടുണ്ട് പുത്തന്‍ ഡിസൈന് ഇത് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നാണ് ഇതുകൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top