26 April Friday

കാത്തിരിപ്പ‌് അവസാനിക്കുന്നു: റെഡ്മി നോട്ട് 7 പ്രോ ഫെബ്രുവരിയില്‍ എത്തുമെന്ന‌് റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

കൊച്ചി> മൊബൈൽ പ്രേമികൾ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന ഫോണാണ‌് റെഡ്മി നോട്ട് 7 പ്രോ. ഷവോമിയുടെ മോഡലായ റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡൽ ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്നാണ‌് റിപ്പോർട്ട്.  20,000 രൂപയില്‍ താഴെയുള്ള  നോട്ട് 7 പ്രോയിൽ പ്രധാന ആകര്‍ണിയത അതിന്റെ 48 എംപി പിന്‍ ക്യാമറയാണ്. ഇരട്ട പിന്‍ ക്യാമറ സിസ്റ്റമാണ് പ്രതീക്ഷിക്കുന്നത്. പ്രധാന ക്യാമറയെ കൂടാതെ 5 എംപി ക്യാമറയായിരിക്കും പിന്നിലെന്നു പറയുന്നു. സോണി IMX586 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഡെപ്ത് തുടങ്ങിയ കാര്യങ്ങള്‍ കണക്കുകൂട്ടലായിരിക്കും ഈ സെന്‍സറിന്റെ ജോലി.

ഫോണിന്റെ മറ്റൊരു പ്രത്യേകത മുഴുവന്‍ സ്‌ക്രീനും ഫിംഗര്‍പ്രിന്റ് സെന്‍സറാണ‌്. ഷവോമിയുടെ സഹസ്ഥാപകരിലൊരാളായ ലിന്‍ ബിന്‍ നടത്തിയ ഡെമോയില്‍ സ്‌ക്രീനിന്റെ ഏതു ഭാഗത്തു സ്പര്‍ശിച്ചാലും ഫോണ്‍ അണ്‍ലോക് ചെയ്യാമെന്ന രീതിയിലേക്ക് ടച് ഐഡിയെ വ്യാപിപ്പിച്ചിരിക്കുന്നതായാണ് കാണുന്നത്. അതായത് മുന്‍സ്‌ക്രീന്‍ മുഴുവന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാകുന്നു എന്നതാണ‌് അദ്ദേഹത്തിന്റെ ഡെമോ വിഡിയോയില്‍ നിന്നു മനസ്സിലാക്കേണ്ടത്. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഷവോമിയുടെ മോഡലുകളില്‍ പുതിയ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്

സ്‌നാപ്ഡ്രാഗണ്‍ 657 പ്രൊസസറാണുള്ളത‌്. എന്നാല്‍, ഗ്രാഫിക്‌സ് പ്രൊസസറിന് അല്‍പ്പം സ്പീഡു കുറച്ചാണ് ക്വാല്‍കം നിര്‍മിച്ചിരിക്കുന്നതെന്നും വാര്‍ത്തയുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ഗ്രാഫിക്‌സ് പ്രൊസസര്‍ ഫോണിന്റെ വിലയും കൂട്ടുമെന്നതിനാലാണ് ഈ തീരുമാനം. ചൈനയില്‍ ഈ സീരിസിലെ തുടക്ക മോഡലിന് 1,499 യുവാനാണ് പ്രതീക്ഷിക്കുന്ന വില. ഇത് ഏകദേശം 15,700 രൂപ വരും. ആന്‍ഡ്രോയിഡ് പൈ കേന്ദ്രമാക്കി നിര്‍മിച്ച, എംഐയുഐ 10 ആയിരിക്കും ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. മുൻപില്‍ വാട്ടര്‍ഡ്രോപ് നോച്ചും പ്രതീക്ഷക്കുന്നു. മറ്റു പല ഫീച്ചറുകളും നേരത്തെ അനാവരണം ചെയ്ത റെഡ്മി നോട്ട് 7നു സമാനമായിരിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top