26 April Friday

വിശ്വ വ്യാപന വല @ 30

വെബ് ഡെസ്‌ക്‌Updated: Wednesday Mar 13, 2019

സ്വകാര്യവിവരങ്ങളിൽ സമ്പൂർണനിയന്ത്രണം നിങ്ങൾക്ക് വേണം. അത് എണ്ണപോലെ എന്തെങ്കിലും ഉപഭോഗവസ്തുവല്ല

വിവര സാങ്കേതിക വിദ്യയിൽ വൻകുതിപ്പിന് കാരണമായ വിശ്വ വ്യാപന വല (വേൾഡ് വൈഡ് വെബ് www) മുപ്പതിന്റെ നിറവിൽ. ലോകത്തെവിടെയുമുള്ള എന്തിനെയും കുറിച്ച‌് വിവരംതരുന്ന വേൾഡ് വൈഡ് വെബ‌ിന്റെ ആദ്യരൂപം 1989 മാർച്ച് 12നാണ് ടിം ബർണേഴ്‌സ് ലീ തന്റെ ബോസിന് മുമ്പാകെ അവതരിപ്പിക്കുന്നത‌്. വ്യക്തതക്കുറവുണ്ട് പക്ഷേ, ആവേശകരമാണ് എന്ന‌് പറഞ്ഞായിരുന്നു പ്രോജക്ടുമായി മുന്നോട്ടുപോകാൻ ലീക്ക് അനുമതി ലഭിച്ചത‌്.

സഹപ്രവർത്തകർക്ക് വിവരങ്ങൾ ഒരേസമയം നിരവധി കംപ്യൂട്ടറുകളിലേക്ക് കൈമാറുന്നതിനുള്ള സാങ്കേതികവിദ്യ എന്ന നിലയിൽ അവതരിപ്പിച്ച   www പീന്നിട‌് ഓരോ മനുഷ്യരുടെ ജീവിതത്തിലും നേരിട്ടും അല്ലാതെയും ഇടപെടുന്ന ഒന്നായി.

ആദ്യത്തെ വെബ് ബ്രൗസറും പേജ് എഡിറ്ററുമായിരുന്ന വേൾഡ് വൈഡ് വെബ‌് 1991ൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും 1993 ഏപ്രിലിലാണ് പൊതുജനങ്ങൾക്ക് ലഭ്യമായത‌്.

വേൾഡ് വൈഡ് വെബ് മുപ്പതാം പിറന്നാളിൽ സ്വകാര്യതയെ മുൻനിർത്തി ടിം ബർണേഴ്‌സ് ലീ നൽകിയ സന്ദേശം "സ്വകാര്യവിവരങ്ങളിൽ സമ്പൂർണനിയന്ത്രണം നിങ്ങൾക്ക് വേണം. അത് എണ്ണപോലെ എന്തെങ്കിലും ഉപഭോഗവസ്തുവല്ല.' എന്നാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top