27 April Saturday

'ഗ്രൂപ്പ് ചാറ്റില്‍ മെസേജ് ചെയ്യാം, നിങ്ങള്‍ ഉദ്ദേശ്ശിക്കുന്നയാള്‍ മാത്രം കാണും'; പുത്തന്‍ ഫീച്ചറുകളുമായി വീണ്ടും വാട്ട്‌സ് ആപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 12, 2017

വാഷിംഗ്ടണ്‍ > വാട്ട്‌സ് ആപ്പ് രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി പുറത്തിറക്കി. പ്രൈവറ്റ് റിപ്ലെ, പിക്‌ച്ചര്‍ ഇന്‍ പിക്‌ച്ചര്‍ എന്നീ ഫീച്ചറുകളാണ് പുതിയതായി അവതരിപ്പിച്ചത്. ബീറ്റാ വേര്‍ഷന്‍ 2.7315ല്‍ ഇത് ലഭ്യമാകും.

പ്രൈവറ്റ് റിപ്ലെ (ഗ്രൂപ്പുകളിലെ സ്വകാര്യ മറുപടികള്‍): ഗ്രൂപ്പില്‍ ഒരു പ്രത്യേക വ്യക്തിക്ക് സ്വകാര്യമായി മറുപടി നല്‍കാന്‍ കഴിയും. എന്നാല്‍ ഇത് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ കാണുകയില്ല.

പിക്‌ച്ചര്‍ ഇന്‍ പിക്‌ച്ചര്‍ (പിഐപി) മോഡ്: വാട്ട്‌സ് ആപ്പില്‍ വീഡിയോ കാണുന്നതിനുള്ള പുതിയ ഓപ്ഷന്‍. വീഡിയോ വിന്‍ഡോയില്‍ മാറ്റം വരുത്താതെ ചിത്രം മോഡിലേക്ക് മാറാന്‍ കഴിയും. ഉപയോക്താവിന് ഒരു പുതിയ വിന്‍ഡോ ലഭിക്കുകന്നതോടൊപ്പം വീഡിയോ കോളിന്റെ വിന്‍ഡോയുടെ അളവ് മാറ്റാനും കഴിയും. സാധാരണ യൂട്യൂബ് വീഡിയോക്ക് മാത്രം കിട്ടുന്ന സൗകര്യം എല്ലാതരം വീഡിയോകള്‍ക്കും ലഭ്യമാകും.

കൂടാതെ വാട്ട്‌സ് ആപ്പിന്റെ മറ്റു വേര്‍ഷനില്‍ ലിങ്ക് വഴി ഗ്രൂപ്പിലെ ആളുകള്‍ക്ക് ചേരാന്‍ കഴിയുന്ന ലിങ്ക് ഷോര്‍ട്ട്കട്ട്, കോണ്ടാക്ടില്‍ തൊട്ട് കൊണ്ട് അണ്‍ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം, ഷേക്ക് ചെയ്ത് ഉപയോക്താവിന് പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന വിന്‍ഡോ എന്നിവ ലഭ്യമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top