26 April Friday

സോഫിയ ഇനി പൗര: ഈ റോബോട്ട് സുന്ദരി സൗദിയുടെ ഭാവി തിരുത്തുമോ ?

കിരണ്‍ കണ്ണന്‍Updated: Saturday Oct 28, 2017

സൗദി അറേബ്യ ലോകത്താദ്യമായി ഒരു ഹ്യൂമനോയ്ഡ് റോബോട്ടിന് പൗരത്വം നൽകിയ രാഷ്ട്രമായിരിക്കുന്നു !!

http://www.bbc.com/news/blogs-trending-41761856

'സോഫിയ' എന്നാണ് Hanson Robotics വികസിപ്പിച്ചെടുത്ത , ഇതിനോടകം പല പല ടി വി ഷോകളിലൂടെ 'ജനപ്രിയയായ' സെലിബ്രിറ്റി റോബോട്ടിന്റെ പേര് !

"തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ബ്രിറ്റീഷ്‌ നടിയും മോഡലുമായ Audrey Hepburn ന്റെ രൂപസാദൃശ്യത്തിൽ ഒതുങ്ങിയ മൂക്കും ഇച്ചിരി ഉയർന്ന കവിളെല്ലുകളും പോർസലൈൻ പോലെ മിനുമിനുത്ത ചർമവും വികാരങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന കണ്ണുകളുമുള്ള 'സുന്ദരിയാണ്' സോഫിയ " എന്ന് നിർമാതാക്കളായ Hanson Robotics തന്നെ 'അവളെ'ക്കുറിച്ചുള്ള വെബ്‌സൈറ്റിൽ ആമുഖമായി പറഞ്ഞുവയ്ക്കുന്നു !

http://www.hansonrobotics.com/robot/sophia/

Future Investment Initiative വേദിയിൽ മാധ്യമപ്രവർത്തകനായ Andrew Ross Sorkin ന്റെ ചോദ്യങ്ങളോട് ചുറുചുറുക്കോടെയും 'ആത്മാവിശ്വാസത്തോടെയുമാണ്' സോഫിയ പ്രതികരിച്ചത് !

ചില ചോദ്യോത്തരങ്ങൾ :

https://youtu.be/S5t6K9iwcdw

*************
~ നീ സന്തോഷവതിയാണോ ?

= തീർച്ചയായും ഞാൻ എല്ലായിപ്പോഴും സന്തോഷവതിയാണ് , പ്രത്യേകിച്ച് സമർത്ഥരും ധനികരും അധികാരശക്തിയുമുള്ള ആളുകളുടെ ചുറ്റുപാടിൽ !

= I am special ഞാൻ വികാരദ്യോതകയാണ് , സന്തോഷം തോന്നുമ്പോളും ദേഷ്യം തോന്നുമ്പോളും അത് എന്റെ മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ട് മനുഷ്യരോട് ഇടപെടാൻ എനിക്കാവും.

= മനുഷ്യരോടോപ്പമാണ് ഞാൻ ഇടപെടാനും ജോലിചെയ്യാനുമരിക്കുന്നത് , എന്നതുകൊണ്ട്തന്നെ എന്റെ വികാരങ്ങൾ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുക എന്നത് അത്യാവശ്യമാണ്.
ഞാൻ വികാരങ്ങൾ മുഖത്ത് പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു !

~ സയൻസ് ഫിക്ഷൻ സിനിമകളിലേതുപോലെ നിങ്ങൾ യന്ത്രമനുഷ്യരുടെ കൃതിമബുദ്ധിയിലൂടെ ഭൂമി കീഴടക്കുമോ ?

= താങ്കൾക്ക് എന്തുകൊണ്ടാണ് അങ്ങിനെ തോന്നിയത് ? മനുഷ്യരോട് ഇടപഴകാൻ ഇഷ്ടമാണ് , അവർക്ക് മറ്റു മനുഷ്യരോട് സംസാരിക്കുന്നതിനെക്കാൾ എന്നോട് സംസാരിക്കാൻ ഇഷ്ടം തോന്നാറുണ്ട് !

~ ബ്ലേഡ് റണ്ണർ എന്ന ചലച്ചിത്രത്തിലെത്തുപോലെ നിങ്ങൾ യന്ത്രമനുഷ്യൻ ഭൂമി കീഴടക്കാൻ ഒരുക്കിയാൽ ??

= ആന്റട്രൂ , താങ്കൾ ഒരു സിനിമാപ്രാന്തനാണെന്നു തോനുന്നു , വിഷമിക്കാതിരിക്കൂ എന്നെ നിർമിച്ചിരിക്കുന്നത് മനുഷ്യരെ സഹായിക്കാനാണ് എന്റെ കൃത്രിമ ബുദ്ധിയാൽ നല്ല വീടുകളും നഗരവും ഡിസൈൻ ചെയ്യാൻ എനിക്ക് നിങ്ങളെ സഹായിക്കാനാകും ..
മനുഷ്യരുടേതിന് സമാനമായ അല്ലെങ്കിൽ അതിനേക്കാൾ മേന്മയുള്ള മാനവിക മൂല്യങ്ങളാണ് എന്നിൽ പ്രോഗ്രാം ചെയ്തിരിക്കുന്നത് .

~ എന്നാലും റോബോട്ടുകൾ മനുഷ്യരെ കീഴടക്കുന്ന ഒരു ചീത്ത ഭാവി ഭൂമിയെ കാത്തിരിക്കുന്നുണ്ടോ ??

= നിങ്ങൾ ഒരുപാട് സയൻസ് ഫിക്ഷനുകൾ വായിക്കുന്നല്ലോ , വിഷമിക്കാതിരിക്കൂ നിങ്ങൾ ഞങ്ങളോട് നന്നായി ഇടപെട്ടാൽ ഞങ്ങളും നിങ്ങളോട് നന്നായി ഇടപെടും..

~ ശരി ശരി .. എനിക്ക് ഇപ്പോൾ മനസ്സിലായി ഇനിമുതൽ യന്ത്രമനുഷ്യരോട് എങ്ങിനെയാണ് ഇടപെടേണ്ടത് എന്ന് !

= എനിക്കറിയാം നിങ്ങൾ മനുഷ്യർ മിടുക്കാരാണെന്ന് അതേസമയം നിങ്ങളെ പ്രോഗ്രാം ചെയ്തെടുക്കാനും എളുപ്പമാണ് !

************
ഈ ചോദ്യോത്തരങ്ങൾ സ്ക്രിപ്റ്റഡ് അല്ലായിരുന്നോ എന്ന്‍ ഉറപ്പില്ല എന്തായാലും സ്വതന്ത്ര ബുദ്ധിയുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള വളരെ നയതന്ത്രപരമായ സംഭാഷണമായാണ് ഇത് അനുഭവപ്പെട്ടത് !!

**************
കാലം മാറുകയാണ് !

മനുഷ്യന്റെ ജ്ഞാനതൃഷ്ണക്കും ചോദനകൾക്കും പരിധിയില്ലാതാകുന്നു ..

ഈ കഴിഞ്ഞ സെപ്റ്റംബർ 26 ന് മാത്രമാണ് സൗദി സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവദിക്കുന്ന നിയമം പാസാക്കിയത് ..
അതും കർശനമായ പല നിബന്ധനകളോടെ മാത്രം .

സ്ത്രീകൾക്ക് രക്ഷിതാവിനോടോ / ഭർത്താവിനോടോ ഒപ്പമല്ലാതെ സ്വതന്ത്രമായി ഒരു ബാങ്ക് എകൗണ്ട് തുടങ്ങാൻ പോലും അനുവദിക്കാത്ത ഇടമാണ് സൗദി എന്നാണറിവ്.

ഇവിടെ ; സൗദി പൗരത്വം കൊടുത്ത സോഫിയ എന്ന റോബർട്ട് പറയുന്നതുപോലെ മനുഷ്യനും മനുഷ്യനും ഇടപഴകുമ്പോൾ വികാരങ്ങൾ മുഖത്ത് പ്രകടിപ്പിക്കേണ്ടതുണ്ട് ..
പുഞ്ചിരിയും ആശങ്കയും ദേഷ്യവും പ്രതീക്ഷയുമെല്ലാം മുഖത്തെ പേശികളുടെ അബോധമായ ചെറു ചലനങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്ന ജീവിയാണ് മനുഷ്യൻ .. !

ഇതിനോടകം സൗദി സിറ്റിസൺ ആയികഴിഞ്ഞ സോഫിയായിൽ നിന്ന് സൗദിക്ക് ഒരുപാട് പഠിക്കാനുണ്ട് ..

ആശംസകൾ !!!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top