27 April Saturday

മടക്കാവുന്ന സ്‌മാര്‍ട്ട് ഫോണ്‍ സാംസങ് ​ ഗാലക്സി ഫോള്‍ഡ്

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019



ജനപ്രിയ മൊബൈൽ ഫോൺ ബ്രാൻഡായ സാംസങ് ആദ്യത്തെ മടക്കാവുന്ന സ്മാർട്ട് ഫോൺ ​ഗാലക്സി ഫോൾഡ് ഇന്ത്യൻ വിപണിയിലെത്തിച്ചു. രണ്ട് സ്ക്രീനുകളാണ് ഇതിലുള്ളത്. ഫോണിന് പുറത്ത് 4.6 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും ഫോൺ മടക്ക് നിവർത്തിയാൽ 7.3 ഇഞ്ച് വലിപ്പമുള്ള ക്യൂഎക്സ്ജിഎ പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമാണ്  ശേഷി. 4380 എംഎഎച്ച്  ഡ്യുവൽ ബാറ്ററി സംവിധാനം  ഇതിന് കരുത്ത് നൽകുന്നു.

അഞ്ച് ക്യാമറകളാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. ഫോണിന് പുറത്ത് 16 എംപി അൾട്രാവൈഡ്, 12 എംപി വൈഡ് ആം​ഗിൾ, 12 എംപി ടെലിഫോട്ടോ എന്നിവയും മടക്കിനുള്ളിൽ എട്ട് എംപി, 10 എംപി ക്യാമറകളും നൽകിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top